വികസന പാതയിൽ കടലുണ്ടി ഒന്നാം സ്ഥാനത്ത് -മന്ത്രി റിയാസ്
text_fieldsകടലുണ്ടി: വികസനത്തിന്റെ വിവിധ മേഖലകൾ പരിശോധിച്ചാൽ സംസ്ഥാനത്തു തന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന പഞ്ചായത്താണ് കടലുണ്ടിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ജൈവസമ്പന്നതയെ പ്രാദേശിക തലത്തിൽ ക്രോഡീകരിച്ച് ശാസ്ത്രീയമായി തയാറാക്കിയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രകാശന കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനകീയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ 2012ലാണ് ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കിയത്. അതിനുശേഷം രജിസ്റ്റർ തയാറാക്കുക വഴി നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തെന്ന ബഹുമതിയും കടലുണ്ടിക്ക് സ്വന്തമായെന്നും മന്ത്രി ഓർമിപ്പിച്ചു.
ഇടതൂർന്ന കണ്ടൽക്കാടുകളുടെയും ദേശാടനക്കിളികളുടെയും സംഗമ സ്ഥാനമായി അറിയപ്പെടുന്ന കടലുണ്ടി ടൂറിസം മേഖലയിൽ വൻ വളർച്ചക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു.
ഫാറൂഖ് കോളജ് ബോട്ടണി വിഭാഗം മേധാവി ഡോ. കെ. കിഷോർ കുമാർ, സെൻട്രൽ മറൈൻ സയന്റിസ്റ്റ് പ്രിൻസിപ്പൽ ഡോ.കെ. വിനോദ്, ബയോഡൈവേഴ്സിറ്റി ജില്ല കമ്മിറ്റി അംഗം കെ.പി. മഞ്ജു, കെ. ഗോപാലകൃഷ്ണൻ, കെ.വി. ഗോവിന്ദൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, അഡ്വ. പി. ഗവാസ്, ടി.കെ. ശൈലജ, ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, ടി. സുഷമ, സി.എം. സതീദേവി, കെ. ഗംഗാധരൻ, കെ.പി.എം. നവാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.