ദേശീയ പാര ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് യോഗ്യതനേടി കടലുണ്ടി സ്വദേശി
text_fieldsമുർഷാദ്
കടലുണ്ടി: കടലുണ്ടി സ്വദേശി മുർഷാദ് ദേശീയ പാര ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി
ഇന്ത്യൻ പാര ബാഡ്മിൻറൺ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ കളമശ്ശേരി രാജഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാലാമത് കേരള പാര ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ എസ്.എൽ ഫോർ കാറ്റഗറിയിൽ രണ്ടാം സ്ഥാനക്കാരനാണ് കടലുണ്ടി പഞ്ചായത്ത് ചാലിയം സ്വദേശി പി.പി. മുർഷാദ്.
ഡിസംബർ 24, 25, 26 തീയതികളിൽ ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് അവസരം നേടിയ എസ്.എൽ ഫോർ കാറ്റഗറിയിലെ ഏക കോഴിക്കോട്ടുകാരൻ കൂടിയാണ്. ചാലിയം സ്വദേശിയായ പഞ്ചാരെൻറ പുരയ്ക്കൽ മുഹമ്മദിെൻറയും റംലയുടെയും മകനായ മുർഷാദ് രണ്ടാം തവണയാണ് ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.