വേറിട്ട പരിപാടികളുമായി കടവത്ത് പീടിയേക്കൽ കുടുംബമേള
text_fieldsചേന്ദമംഗല്ലൂർ: നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള കടവത്ത് പീടിയേക്കൽ കുടുംബം പുതുമയാർന്ന പരിപാടികളോടെ കുടുംബമേളയൊരുക്കി. സ്നേഹകടവത്ത് എന്ന തലക്കെട്ടോടെ ചേന്ദമംഗല്ലൂർ എൻ.സി ഹാളിൽ നടന്ന മേളയിൽ ഡോക്യുമെന്ററി റിലീസിങ്, കുടുംബ സ്മരണിക, ഡയറക്ടറി പ്രകാശനം വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കി ശോഭിച്ച കുടുംബാംഗങ്ങള അനുമോദിക്കൽ, മുതിർന്നവർക്കുള്ള ആദരം, കായിക മേള ജുഗൽബന്ദി, കൾച്ചറൽ ഇവന്റ്സ് എന്നിവ അരങ്ങേറി.
കണ്ണൂർ ജില്ല സെഷൻസ് ജഡ്ജി കെ. ടി നിസാർ അഹ്മദ് മുഖ്യാതിഥിയായി. കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. കുടുംബ ഡയറക്ടറിയുടെയും സ്മരണികയുടെയും പ്രകാശനം മാധ്യമം -മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ ടി.കെ ബീരാന് കോപ്പി നൽകി നിർവഹിച്ചു. ഡോക്യുമെന്ററി കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ അബ്ദുറഹിമാൻ റിലീസിങ് നടത്തി.
സമിതി പ്രസിഡന്റ് ടി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. മാധ്യമ നിരൂപകൻ ഒ. അബ്ദുല്ല, സുബൈർ കൊടപ്പന, പി.എം. അഹമ്മദ്, കെ.പി. അഹമ്മദ് കുട്ടി, പി. അബ്ദുൽ അസീസ്, ടി.കെ അഹമ്മദ് കുട്ടി, പി.അബ്ദുൽ ഖാദർ എം.എസ് അബ്ദുസലാം പി.മുഹമ്മദ്, ടി.ടി മുഹമദ്, അബ്ദുറഹിമാൻ, ഒ. മുജാഹിദ്, സുഹാസ് ഫാമി, നജിയ ടീച്ചർ, ടി.കെ മുഹമ്മദ്ലൈസ്, ഇ.കെ നഈം, റിയാസ് തോട്ടത്തിൽ, നാസർ മാസ്റ്റർ കണ്ണാട്ടിൽ, ഒ. നദ, എന്നിവർ സംസാരിച്ചു. കൺവീനർ അഡ്വ. ഉമർ പുതിയോട്ടിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.