കൈരളി, ശ്രീ തിയറ്റർ ഉദ്ഘാടനം വ്യാഴാഴ്ച
text_fieldsകോഴിക്കോട്: ലോകോത്തര നിലവാരത്തിൽ നവീകരിച്ച കോഴിക്കോട്ടെ കൈരളി, ശ്രീ തിയറ്ററുകൾ വ്യാഴാഴ്ച മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിനാണ് ചടങ്ങ്. ആറു കോടിയോളം രൂപ ചെലവിലാണ് നവീകരണം പൂർത്തിയായത്.
ലേസർ പ്രൊജക്ടർ ഉൾപെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ച തിയറ്ററിെൻറ മികവ് പരിശോധിക്കുന്നതിെൻറ ഭാഗമായി ആദ്യം ഇംഗ്ലീഷ് ചിത്രം പ്രദർശിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
ചലച്ചിത്ര വികസന കോർപറേഷന് കീഴിലുള്ള തിയറ്ററിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട്ടെ തിയറ്ററുകളുടെ സാരഥികളെയും കലാകാരന്മാരെയും ആദരിക്കുന്ന ചടങ്ങും ഒരുക്കുന്നുണ്ട്. മന്ത്രി ടി.പി. രാമകൃഷ്ണൻ, ഡോ. എം.കെ. മുനീർ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
കൈരളിയിൽ ലേസർ പ്രോജക്ടറും ശ്രീയിൽ ഫോർ കെ സംവിധാനവുമാണ് സജ്ജമാക്കിയത്. ഡോൾബി അറ്റ്മോസ് സൗണ്ടാണ് ഇരു തിയറ്ററുകളിലും. സീറ്റുകളെല്ലാം മാറ്റിയിട്ടുണ്ട്.
അകത്തളങ്ങളിൽ ചിത്രപ്പണികളോടു കൂടിയ ടൈൽസും വെളിച്ച വിന്യാസവുമൊരുക്കിയിട്ടുണ്ട്. നവീകരണത്തിനായി 2019 നവംബറിലാണ് തിയറ്റർ അടച്ചത്. ലോക്ഡൗൺ കാരണം പ്രവൃത്തികൾ മുടങ്ങിയതും വിദേശത്തുനിന്ന് ഉപകരണങ്ങൾ എത്താൻ തടസ്സമായതും തിയറ്റർ തുറക്കൽ വൈകാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.