ഹിസ് ഹൈനസ് നെടുമുടി വേണു
text_fieldsകോഴിക്കോട്: ഗാനരചയിതാവും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുമായി അഞ്ചു പതിറ്റാണ്ടോളം നീണ്ട സൗഹൃദത്തിെൻറ 'തമ്പി'ൽ നിന്നാണ് നെടുമുടി വേണു പടിയിറങ്ങിയത്. എഴുപതുകളുടെ തുടക്കത്തിൽ തിരുവനന്തപുരത്ത് വെച്ചാണ് വേണുവുമായി പരിചയപ്പെട്ടതെന്ന് കൈതപ്രം ഓർക്കുന്നു. ജഗതിയിൽ എസ്.വി.എസ്. നാരായണെൻറ കീഴിൽ സംഗീതപഠനവും പാങ്ങോട് എടപ്പഴഞ്ഞി ശാസ്തക്ഷേത്രത്തിൽ ശാന്തിപ്പണിയും ഒരുമിച്ച് നടത്തുകയായിരുന്നു കൈതപ്രം. ഇ.സി. തോമസിനെയും വേണുവിനെയുമാണ് ആദ്യമായി പരിചയപ്പെടുന്നത്. നർത്തകനായ നട്ടുവം പരമശിവനും ഒപ്പമുണ്ടായിരുന്നു.
കാവാലം നാരായണ പണിക്കരുടെ തിരുവരങ്ങ് നാടകക്കളരിയിലായിരുന്നു അന്ന് വേണു. ആദ്യപടമായ 'തമ്പ്' മുതൽ വേണുവിെൻറ ഉയർച്ച അടുത്തുനിന്ന് നോക്കിക്കണ്ട സുഹൃത്താണ് കൈതപ്രം. ആഘോഷങ്ങളുടെ രാപ്പകലുകൾ ചെലവഴിച്ച തിരുവനന്തപുരത്തെ താമസസ്ഥലങ്ങൾക്കെല്ലാം ഇരുവരും തമ്പ് എന്നായിരുന്നു പേരിട്ടത്. മദ്യം കഴിക്കില്ലെങ്കിലും കൈതപ്രം എല്ലാ ആഘോഷങ്ങൾക്കും ഒപ്പമുണ്ടായിരുന്നു. ശാന്തിപ്പണിക്ക് പോകുേമ്പാൾ വേണുവും അമ്പലത്തിൽ കൂടെ വരുമായിരുന്നുവെന്നും ഇദ്ദേഹം ഓർക്കുന്നു. വേണുവിെൻറ കൂടെ സുഹൃത്തുക്കൾ ഷൂട്ടിങ് െസറ്റിലേക്ക് പോകാറുണ്ടായിരുന്നില്ല.അക്കാലത്ത് െകാല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്രപോയതും ഒാർമയുണ്ട്. പിന്നീട് ഒരുമിച്ച് അഭിനയിക്കുകയും തെൻറ വരികൾക്ക് വേണു ചുണ്ടനക്കുകയും ചെയ്തത് മറ്റൊരു നിയോഗം.
ബാച്ചിലർ കാലത്തിന് വിരാമമിട്ട് ആദ്യം കല്യാണം കഴിച്ചത് കൈതപ്രമായിരുന്നു. വേണുവിെൻറ കല്യാണത്തിന് മുഖ്യകാർമികനായി. പിന്നീട് തകര, വിടപറയും മുേമ്പ തുടങ്ങിയ സിനിമകൾ വേണുവിെൻറ ഗ്രാഫുയർത്തി. ഡേറ്റ് കിട്ടാൻ നിർമാതാക്കൾ പരക്കംപായുന്ന സമയമായിരുന്നു അത്. 'ഡേറ്റ് വാങ്ങിക്കൊടുത്താൽ നമുക്ക് അരലക്ഷം കിട്ടുമായിരുന്നു' എന്ന് കൈതപ്രവും സുഹൃത്ത് ഇ.സി. തോമസും തമാശ പറയുമായിരുന്നു. 'സ്വാതി തിരുനാൾ' എന്ന സിനിമയിലാണ് നെടുമുടി വേണുവും കൈതപ്രവും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് ഹിസ് ഹൈനസ് അബ്ദുല്ലയും സവിധവുമെല്ലാം പഴയ സൗഹൃദത്തിെൻറ റീടേക്കായി മാറി.
ഒരിക്കൽ 'ചിത്രഭൂമി' ലേഖകൻ എന്ന നിലയിൽ കൈതപ്രത്തിെൻറ ഒരു റിപ്പോർട്ട് വേണുവിനെ വേദനിപ്പിച്ചിരുന്നു. മിന്നാമിനുങ്ങിെൻറ നുറുങ്ങുെവട്ടത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതിനെക്കുറിച്ചായിരുന്നു റിപ്പോർട്ട്. ചോദിക്കാതെ അയച്ചുകൊടുത്ത റിപ്പോർട്ട് വേണുവിനെ പിണക്കി. പിന്നീട് പിണക്കം ഇണക്കത്തിന് വഴിമാറി. ആരുമായും പിണങ്ങാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് സുഹൃത്ത് പറയുന്നു. മകൻ ദീപാങ്കുരെൻറ കല്യാണത്തിന് വന്നിരുന്നു. അഞ്ച് മാസം മുമ്പ് വിളിച്ചിരുന്നു. കോവിഡ് വന്ന് മാറിയെന്ന് അന്ന് പറഞ്ഞിരുന്നുവെന്നും കൈത്രപ്രം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.