കക്കോടി ഗ്രാമ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിക്ക് കോവിഡ്; പഞ്ചായത്ത് ഓഫിസും പരിസരവും അണുവിമുക്തമാക്കി
text_fieldsകക്കോടി: ഗ്രാമ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫിസും പരി സരവും അണുവിമുക്തമാക്കി. ചൊവ്വാഴ്ച രാവിലെ വെള്ളിമാട് കുന്ന് ഫയർ ആൻഡ് റെസ്ക്യൂ യൂനിറ്റെത്തിയാണ് വില്ലേജ് ഓഫിസ്, കൃഷി ഭവൻ ഉൾപ്പെടെയുള്ള പഞ്ചായത്ത് ഓഫിസ് കോംപ്ലക്സ് അണുവിമുക്തമാക്കിയത്. ജീവനക്കാരിക്ക് തിങ്കളാഴ്ച കോവിഡ സ്ഥിരീകരിച്ചതിനാൽ കക്കോടി ഗ്രാമ പഞ്ചായത്ത് അടച്ചിരുന്നു. ജീവനക്കാരിക്കും മകനും മാതാവിനും സഹോദരിക്കും സഹോദരനും ഉൾപ്പെടെ ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജീവനക്കാരിയുമായി സമ്പർക്കമുണ്ടായിരുന്ന രണ്ട് വനിത മെമ്പർമാരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ക്വാറൻറീനിലാണ്. സഹോദരിയുടെ മരണനന്തര ചടങ്ങുകൾക്ക് പടിഞ്ഞാറെ മോരിക്കര സ്വദേശികളായ ഇവർ കരുവിശ്ശേരിയിലായിരുന്നു. കരുവിശേരിയിലെ വീടുമായി സമ്പർക്കം പുലർത്തിയ യുവതിക്ക് കഴിത്ത ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിലായി. ചടങ്ങുകൾക്കു ശേഷം ഇതിനിടെ ചില ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിൽ താൽക്കാലിക ജോലിക്കാരി എത്തി ജോലി ചെയ്തിരുന്നു. പഞ്ചായത്തിലെ ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്.
സ്റ്റേഷൻ ഓഫിസർ ബാബുരാജ്, ഷജിൽ കുമാൽ, ഷെഫീഖ്, രജിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.