പ്രാണിശല്യത്തിൽ പൊറുതിമുട്ടി ഒരു കുടുംബം
text_fieldsകക്കോടി: പ്രാണിശല്യംമൂലം വീട്ടിൽ സമാധാനമായി ഒന്നുറങ്ങാനാവാത്ത ഗതികേടിലാണ് നളിനിയും കുടുംബവും. കുരുവട്ടൂർ പഞ്ചായത്തിലെ പെരുവട്ടിപ്പാറയിൽ മാലാത്ത് മീത്തലിലെ നളിനിക്കും ഏഴംഗ കുടുംബത്തിനും മൂന്നു വർഷമായി രാത്രിയിലും പകലും പ്രാണിശല്യംമൂലം കിടന്നുറങ്ങാനോ നേരാംവണ്ണം ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. മഴ ചാറിത്തുടങ്ങിയാൽ ആയിരക്കണക്കിനു കറുത്ത പ്രാണികളാണ് വീട്ടിനകത്തേക്കു പറന്നെത്തുന്നത്.
രാത്രിയിലെത്തുന്ന ഇവ വീടിെൻറ ഭാഗങ്ങളിൽ തമ്പടിക്കുകയാണ്. കുന്നിൻ പ്രദേശത്താണു വീടെങ്കിലും സമീപത്തുള്ള വീടുകൾക്കൊന്നും പ്രാണികളുടെ ശല്യമില്ല. പ്രാണികളെ തുരത്താൻ കുടുംബം മാത്രമല്ല ശ്രമിച്ചു പരാജയപ്പെട്ടത്. വെള്ളിമാട്കുന്ന് ഫയർസ്റ്റേഷനിലെ അംഗങ്ങളെത്തി അണുനശീകരണം നടത്തിയെങ്കിലും പിറ്റേന്നുതന്നെ പ്രാണികൾ എത്തിത്തുടങ്ങി. രാവിലെ വീട് അടിച്ചുവാരുേമ്പാൾ വലിയ കവർ നിറച്ചും പ്രാണികളെയാണ് പിടികൂടി നശിപ്പിക്കുന്നത്. പക്ഷാഘാതം വന്ന് തളർന്ന നളിനിയുടെ ഭർത്താവ് ശിവദാസെൻറ ചെവിയിൽ പ്രാണി കയറിയതിനാൽ കുടുംബം ഏറെ പ്രയാസെപ്പട്ടു. നളിനിയുടെ മകെൻറ മൂന്നു കുഞ്ഞുങ്ങളെയും ഉറക്കുന്നത് ചെവിയിലും മറ്റും പഞ്ഞിവെച്ചാണ്. എത്ര അടച്ചുപൂട്ടിയാലും രാത്രിയാകുേമ്പാഴേക്കും ഇടമില്ലാത്തവിധം പ്രാണികൾ നിറയും. വല കെട്ടിയാണ് വീട്ടുകാർ രാത്രി കിടക്കുന്നത്. ഇവയുടെ കടിയേൽക്കുന്നതിനാൽ ചൊറിച്ചിലുമുണ്ടെന്ന് നളിനി പറയുന്നു. ഭക്ഷണം തയാറാക്കുമ്പോഴും കഴിക്കുേമ്പാഴും ശ്രദ്ധയൊന്നു പിഴച്ചാൽ പ്രാണികൾ വീഴുന്നതിനാൽ കഴിക്കാൻ പറ്റാതാകും.
കലക്ടറേറ്റിലും കുരുവട്ടൂർ പഞ്ചായത്തിലും പരാതി നൽകി. ഉദ്യോഗസ്ഥർ കീടനാശിനികൾ തളിച്ചുപോകുന്നുണ്ടെങ്കിലും അടുത്തദിവസംതന്നെ പ്രാണികളെത്തും. പ്രാണികളെ തുരത്താൻ മാർഗമറിയുന്നവർ കുന്നുകയറിയെത്തുന്നതും കാത്തിരിക്കുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.