ആദ്യകാല ലോക്ഡൗൺ പ്രതീതിയിൽ നിയന്ത്രണങ്ങൾ
text_fieldsകക്കോടി: അവശ്യസർവിസുകൾക്കുമാത്രമുള്ള അനുമതിയായതിനാൽ ഞായറാഴ്ചത്തെ നിയന്ത്രണങ്ങൾ ലോക്ഡൗൺ പ്രതീതിയായി. ജനങ്ങൾ സ്വയം നിയന്ത്രണം വരുത്തി ഒഴിച്ചുകൂടാനാവാത്തതിനുമാത്രം പുറത്തിറങ്ങിയതിനാൽ ആദ്യകാല ലോക്ഡൗണിനു സമാനമായിരുന്നിത്.
വാഹനങ്ങളും മിക്ക കടകളും ഇല്ലാതിരുന്നതിനാൽ റോഡുകൾ ഏറക്കുറെ വിജനമായിരുന്നു. പാല്, മത്സ്യം, പലചരക്ക്, മാംസം, പഴം, പച്ചക്കറി എന്നിവ വില്‍ക്കുന്ന കടകളിൽ ചിലതുമാത്രം രാവിലെ ഏഴുമുതല്‍ തുറന്നു പ്രവർത്തിച്ചിരുന്നു.
ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കൽ അനുവദിച്ചില്ല. പാർസൽ സേവനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട്- ബാലുശ്ശേരി റൂട്ടിലെയും സിറ്റി റൂട്ടിലെയും ബസുകൾ ഓടിയില്ല. ചില ചരക്കുവാഹനങ്ങൾ കടന്നുപോയി.
ചേവായൂർ, എലത്തൂർ പൊലീസ് പരിശോധനകൾ നടത്തി. പാവയിൽ, ഒളോപ്പാറ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദൾശനം പേരിനുമാത്രമായി. നേരത്തേ നിശ്ചയിച്ച വിവാഹച്ചടങ്ങുകൾക്കും ഗൃഹപ്രവേശനമടക്കമുള്ള ചടങ്ങുകൾക്കും ആളുകൾ കുറഞ്ഞു.
ഞായറാഴ്ച ലോക്ഡൗണായിരുന്നതിനാൽ മുന്‍കൂട്ടി നിശ്ചയിച്ച പല ചടങ്ങുകളും ദിവസം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.