എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസർ മോഷണം പെരുകുന്നു
text_fieldsകക്കോടി: എ.ടി.എമ്മിൽനിന്ന് സാനിറ്റൈസർ മോഷണം വ്യാപകമാകുന്നു. കക്കോടിയിലെ എസ്.ബി.ഐ എ.ടി.എമ്മിൽനിന്ന് കഴിഞ്ഞദിവസം സാനിറ്റൈസർ മോഷണം പോയി.
ഒരു ദിവസം അര ലിറ്റർവീതമുള്ള രണ്ട് ബോട്ടിലാണ് മോഷ്ടിച്ചത്. മോഷ്ടാക്കളുടെ ചിത്രം സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒരാൾ എത്തി പണമെടുത്ത് സാനിറ്റെസർ ഉപയോഗിച്ച് കൈ കഴുകി.
സമീപത്ത് ആളുകൾ വരിയിൽ നിൽക്കെയാണ് അര ലിറ്റർ സാനിറ്റൈസറിെൻറ ബോട്ടിലുമെടുത്ത് നടന്നുപോയത്. രണ്ടാമത്തെയാൾ വന്ന് എ.ടി.എമ്മിൽനിന്ന് പണം എടുക്കുന്നതു പോലെ അഭിനയിക്കുകയായിരുന്നു. അൽപനേരം ചുറ്റിക്കറങ്ങിയശേഷം അവിടെ ഉണ്ടായിരുന്ന ഒരു കുപ്പി സാനിറ്റൈസർ എടുത്തു.
തിരക്കുള്ള കൗണ്ടറുകളിൽ വലിയ കുപ്പികൾ വെക്കുന്നതാണ് മോഷ്ടാക്കളെ ആകർഷിക്കുന്നത്. ചില കൗണ്ടറുകളിൽ വെക്കേണ്ടതാമസം അടിച്ചുമാറ്റുകയാണ്.
മോഷ്ടാക്കളെ നിമിഷംകൊണ്ട് പരിശോധനയിൽ പിടിക്കപ്പെടുന്നുണ്ടെങ്കിലും പരാതി നൽകാത്തതിനാൽ നടപടി ഇല്ലാത്തതാണ് മോഷണം പെരുകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.