എസ്.ഐയെ മർദിച്ചെന്ന്; വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsകക്കോടി: കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ എസ്.ഐയെ മർദിച്ചതിന് വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി കൂടത്തുംപൊയിൽ ഷാരിയേക്കൽ ബിന്ദു(36)വിനെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 30ന് വൈകീട്ട് കക്കോടി ബസാറിലുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് ബിന്ദുവിന്റെ മകൻ അർജുനിനെതിരെ േനാട്ടീസ് നൽകുന്നതിനാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ ചേവായൂർ സ്റ്റേഷനിലെ എസ്.ഐ സജീവ്കുമാർ വീട്ടിലെത്തിയത്.
എന്നാൽ, ബിന്ദു ജോലി തടസ്സപ്പെടുത്തുകയും എസ്.ഐയെ മർദിച്ചതായും എലത്തൂർ പൊലീസ് പറഞ്ഞു. എസ്.ഐയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30ന് രാത്രി വീണ്ടും കൂടത്തുംപൊയിലിൽ വെച്ചുണ്ടായ അക്രമത്തിൽ ബിന്ദുവിന്റെ മകനും ബി.ജെ.പി പ്രവർത്തകനുമായ അർജുെൻറ കാലുകൾക്ക് പരിക്കേറ്റിരുന്നു. മെഡിക്കൽ കോളജിലെ ചികിത്സക്കുേശഷം അർജുൻ വീട്ടിലെത്തിയതോടെയാണ് പൊലീസ് മൊഴിയെടുക്കാനും മറ്റൊരു കേസിൽ പ്രതിയായതിന് നോട്ടീസ് നൽകാനും എത്തിയത്. നോട്ടീസ് കിട്ടിബോധിച്ചുവെന്ന് അർജുനനെ കൊണ്ട് എസ്.ഐ പേപ്പറിൽ ഒപ്പുവെപ്പിച്ചിരുന്നു.
ഇതുകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബിന്ദുവുമായി വാക്തർക്കമുണ്ടായത്. ബിന്ദുവും ബന്ധുവായ മറ്റൊരു സ്ത്രീയും തന്നോട് അശ്ലീലം പറഞ്ഞതായും കോളറിന് പിടിച്ച് തള്ളി നെഞ്ചത്ത് ഇടിച്ചതായും എസ്.ഐ എലത്തൂർ പൊലീസിൽ മൊഴി നൽകി. എന്നാൽ, മകനെക്കൊണ്ട് എന്തിനാണ് ഒപ്പിടുവിച്ചതെന്നും രേഖ നൽകാത്തതെന്താണെന്നും ചോദിച്ചപ്പോൾ എസ്.ഐ ബിന്ദുവിനോട് മോശമായി പെരുമാറിയെന്നുമാണ് വീട്ടുകാർ പറയുന്നത്.
കൂടുതൽ പൊലീസ് എത്തി ബിന്ദുവിനെ കൊണ്ടുപോകുകയായിരുന്നു. ബിന്ദുവിന്റെ വസ്ത്രം എസ്.ഐ കീറിയതായും കുടുംബാംഗങ്ങൾ പറഞ്ഞു. എന്നാൽ, വസ്ത്രം ബിന്ദു സ്വയം കീറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ ഫോട്ടോ എടുത്തെന്നാരോപിച്ച് ബന്ധുവിന്റെ മൊബൈൽ േഫാൺ കൊണ്ടുപോയതായും വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.