പോരിനിറങ്ങി സഹോദരിമാർ
text_fieldsകക്കോടി: തദ്ദേശ തെരഞ്ഞെടുപ്പിെൻറ അങ്കം മുറുകിയപ്പോൾ വോട്ടർമാർ ഉറ്റുനോക്കുന്നത് കുടുംബത്തിലെ സഹോദരിമാരിലേക്ക്. മുക്കം ആനയാംകുന്ന് പരേതരായ എം.സി നിവാസിൽ ആലിക്കുട്ടിയുടെയും താഹിയുടെയും മക്കളായ റംല റസാഖും സുബൈദ വേങ്ങാട്ടിലുമാണ് ജനവിധി തേടുന്നത്. ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലാണ് ഇരുവരും മത്സരിക്കുന്നത്. കക്കോടി പഞ്ചായത്തിലെ 17ാം വാർഡിലാണ് സുബൈദ വേങ്ങാട്ടിൽ മത്സരിക്കുന്നത്. വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് കൂടി ആയ സുബൈദ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനർഥിയാണ്.
രണ്ടാം തവണയാണ് ജനവിധി തേടുന്നത്. വി.എ. അബ്ദുൽ സലാമിെൻറ ഭാര്യയാണ്. രാമനാട്ടുകര നഗരസഭയിൽ 29ാം ഡിവിഷനിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന റംല റസാക്ക് സുബൈദയുടെ മൂത്ത സഹോദരിയാണ്.പലിശ രഹിത വായ്പ പദ്ധതി നടപ്പിൽവരുത്തി ശ്രദ്ധേയമായ സംഗമം അയൽക്കൂട്ടം പ്രസിഡൻറാണ് റംല റസാക്ക്. വി.എ. അബ്ദുൽ റസാഖ് ആണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.