കല്ലുത്താൻകടവ് കോളനി ഫ്ലാറ്റ്; 10 കുടുംബത്തിന് വൈദ്യുതി ലഭ്യമായില്ല
text_fieldsകോഴിക്കോട്: കോർപറേഷെൻറ കല്ലുത്താൻകടവ് കോളനി ഫ്ലാറ്റിൽ താമസിക്കുന്ന 10 കുടുംബങ്ങൾക്ക് മാസങ്ങളായിട്ടും വൈദ്യുതി കണക്ഷൻ ലഭ്യമായില്ല.
കോർപറേഷെൻറ നടക്കാവ് കോളനിയിൽനിന്ന് ഒഴിപ്പിച്ച് ഇവിടെ താമസിപ്പിച്ച 12ൽ 10 വീട്ടുകാർക്കാണ് കണക്ഷൻ ലഭിക്കാത്തത്. കോർപറേഷനിലെ ശുചീകരണ വിഭാഗം െതാഴിലാളികളുെട കുടുംബങ്ങളാണിത്.
ഫ്ലാറ്റിെൻറ ആറ്, ഏഴ് നിലകളിലായാണ് ഇവരുെട വീടുകൾ. വൈദ്യുതിയില്ലാത്തതോെട രാത്രിസമയത്ത് വെളിച്ചത്തിന് പലരും മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുകയാണ്.
ടി.വിയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ കുട്ടികളുെട ഓൺലൈൻ പഠനവും അവതാളത്തിലാണെന്ന് കുടുംബങ്ങൾ പറയുന്നു. മൊബൈൽ ഫോൺ ചാർജ് െചയ്യാൻപോലും മറ്റു നിലകളിലുള്ള വീട്ടുകാരെ ആശ്രയിക്കുകയാണ്.
ഫ്ലാറ്റുകൾക്ക് മാസം 3500 രൂപ േതാതിൽ ഇവരുടെ ശമ്പളത്തിൽനിന്ന് കോർപറേഷൻ പിടിക്കുന്നുണ്ട്. കൊടുംചൂടിൽ പകൽ സമയത്ത് വീടുകളിൽ നിൽക്കാൻപോലും കഴിയാതെ വെന്തുരുകുകയാണ് ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ.
വീടുകളുടെ വയറിങ് ജോലികളൊക്കെ നേരേത്ത പൂർത്തിയായതാണ്. വൈദ്യുതി ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ മേയർ ഡോ. ബീന ഫിലിപ്പിനും സെക്രട്ടറി ബിനിക്കും നിവേദനം നൽകിയിരുന്നുെവങ്കിലും ഒരു മാസമായിട്ടും പരിഹാരമുണ്ടായിട്ടില്ല.
വീണ്ടും അന്വേഷിച്ചപ്പോൾ കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും നീണ്ടുപോവുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തതോെട വോട്ട് തേടിയെത്തുന്നവർക്കു മുന്നിൽ ഈ കുടുംബങ്ങൾക്ക് വൈദ്യുതിയില്ലാത്തതിെൻറ വിഷമങ്ങളാണ് പങ്കുെവക്കാനുള്ളത്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ഇടപെടുന്നവർക്കാണ് വോട്ട് നൽകുകയെന്ന് ഇവരിൽ ചിലരെല്ലാം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.