വലിയങ്ങാടിയിൽ കമ്മാലി പണിമുടക്ക്
text_fieldsകോഴിക്കോട്: വേതന വർധന ആവശ്യപ്പെട്ട് വലിയങ്ങാടി മേഖലയിൽ കമ്മാലി പേക്കേഴ്സ് തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. ഇതേതുടർന്ന് ഭൂരിഭാഗം കടകളും അടച്ചിട്ടു. വേതനക്കരാർ കാലാവധി മാർച്ചിൽ കഴിഞ്ഞിട്ടും പുതുക്കാൻ തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
നിലവിലുള്ളതിെൻറ 50 ശതമാനം വർധന ആവശ്യപ്പെട്ട് നൽകിയ കത്തിനോട് വ്യാപാരികൾ പ്രതികരിക്കുകയോ ലേബർ ഓഫിസർ മുഖേനയുള്ള ചർച്ചക്ക് തയാറാവുകയോ ചെയ്യാത്തതിനെ തുടർന്നാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു എന്നിവർ ചേർന്നുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. തൊഴിലാളികളുടെ പ്രകടനവും പൊതുയോഗവും നടന്നു.
ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. പി. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ(സി.ഐ.ടി.യു.) സെക്രട്ടറി പി. സുകുമാരൻ, ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (എസ്.ടി.യു) ജില്ല സെക്രട്ടറി ജാഫർ സെക്കീർ, കോഓഡിനേഷൻ കമ്മിറ്റി കൺവീനർ വി.എ.ബഷീർ, എ.വി. ബഷീർ, സി.പി. മമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു.
സമരം പ്രതിഷേധാർഹെമന്ന്
കോഴിക്കോട്: വലിയങ്ങാടിയിലെ മുപ്പൻ കമ്മാലി പാക്കേഴ്സ് വിഭാഗം തൊഴിലാളികൾ നടത്തിയ സൂചന പണിമുടക്ക് പ്രതിഷേധാർഹമാെണന്ന് ഫുഡ് ഗ്രൈൻസ്മർച്ചൻറ്സ് അസോസിയേഷൻ.
നാടു മുഴുവൻ പ്രതിസന്ധി നേരിടുമ്പോൾ പിരിച്ചുവിട്ടും ശമ്പളം വെട്ടിക്കുറച്ചും വലിയ കമ്പനികൾ പോലും അതിജീവിക്കാൻ ശ്രമിക്കുന്ന കാലത്ത് കൂലി വർധിപ്പിക്കാനുള്ള സമരം അംഗീകരിക്കാൻ സാധിക്കില്ല.
മേഖലയിൽ വളരെ കുറഞ്ഞ വ്യാപാരം മാത്രമാണ് നടക്കുന്നതെങ്കിലും കൂലി കൊടുക്കാതിരിക്കുകയോ ഈയൊരു കാരണം പറഞ്ഞു തൊഴിലാളികളെ പിരിച്ചുവിടുകയോ ഉണ്ടായിട്ടില്ല. എന്നിട്ടും ട്രേഡ് യൂനിയനുകളുടെ ശക്തി തെളിയിക്കാൻ സമരം നടത്തി വലിയങ്ങാടിയെ തകർക്കരുതെന്ന് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.