കാപ്പാട് ബീച്ച് ഇന്ന് തുറക്കും; കോഴിക്കോടിനും വടകരക്കും അനുമതിയില്ല
text_fieldsകോഴിക്കോട്: കോവിഡ് വ്യാപന സാഹചര്യത്തിൽ കോഴിേക്കാട്, വടകര ബീച്ചുകൾ തുറക്കില്ല. നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ കടലോരങ്ങൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും കോഴിക്കോടും വടകരയും രോഗഭീഷണി ഒഴിയാത്തതിനാൽ തുറക്കേണ്ടെന്ന് കലകട്റുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു.
അതേസമയം, കാപ്പാട് ബീച്ച് ഇന്നുമുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. സർക്കാർ നിർദേശ പ്രകാരം ഒരു മണിക്കൂർ മാത്രമേ വാഹന പാർക്കിങ് അനുവദിക്കൂ. പ്രകൃതി സൗഹൃദ ബീച്ചുകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്.
ഇവിടെ വാഹന പാർക്കിങ്ങിന് തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗ തീരുമാനപ്രകാരം ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും മുച്ചക്ര, നാലുചക്ര വാഹനങ്ങൾക്ക് 30 രൂപയും ബസ്, ഹെവി വാഹനങ്ങൾക്ക് 50 രൂപയും മണിക്കൂറിന് ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവേശനം മാത്രം അനുവദിക്കുന്ന സ്റ്റാൻഡേഡ് ടിക്കറ്റിന് തദ്ദേശവാസികളിൽനിന്ന് 10 രൂപയും മറ്റുള്ളവരിൽ മുതിർന്നവരിൽ നിന്ന് 50 രൂപയും കുട്ടികളിൽനിന്ന് 25 രൂപയും ഈടാക്കും.
കടലിൽ കുളിക്കാനുള്ള സൗകര്യം കൂടി ഉൾപ്പെടുന്ന പ്രീമിയം ടിക്കറ്റിന് മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശ പൗരന്മാരിൽ മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.