ഒരുഭാഗം റോഡിന് നൽകി കാരാടി ജുമാമസ്ജിദ്
text_fieldsതാമരശ്ശേരി: കാരാടി -വരട്യാക്കിൽ റോഡ് വീതി കൂട്ടുന്നതിെൻറ ഭാഗമായി പതിറ്റാണ്ടുകൾ പഴക്കമുള്ള കാരാടി ജുമാമസ്ജിദിെൻറ ഒരു ഭാഗം പൊളിച്ചുനീക്കാൻ ജുമാമസ്ജിദ് കമ്മിറ്റി അനുമതി നൽകി.
1910ൽ കാരാടിയിലെ പൗരപ്രമുഖനായിരുന്ന മാഹിൻ ഹാജി പള്ളി നിർമിക്കാനായി ഈ സ്ഥലം സൗജന്യമായി നൽകിയതായിരുന്നു. പിന്നീട് 1975-80 കാലഘട്ടത്തിൽ പള്ളി പുനർ നിർമിക്കുകയും ചെയ്തു. കാരാടിയിൽ ബസ് സ്റ്റാൻഡ് വന്നതോടെ ഈ റോഡ് കൂടുതൽ തിരക്കുള്ളതായി മാറുകയായിരുന്നു.
റോഡിെൻറ ഒരു ഭാഗത്ത് പള്ളിയും മറുഭാഗത്ത് വ്യാപാര സ്ഥാപനങ്ങളുമാണ്. വ്യാഴാഴ്ച പള്ളിയുടെ ഒരുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് െപാളിക്കൽ ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.