എള്ളങ്ങൽ ആദിവാസി കോളനി മൊഞ്ചായി; ഇനി 'എള്ളങ്ങൽ വില്ലാസ്'
text_fieldsമുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 12 കോളനികൾ സൗന്ദര്യവത്കരിക്കുന്നു. 45 കുടുംബങ്ങൾ താമസിക്കുന്ന കാരശ്ശേരി എള്ളങ്ങൽ ആദിവാസി കോളനിക്ക് 'എള്ളങ്ങൽ വില്ലാസ്' എന്ന് നാമകരണം നടത്തി.
പെയിൻറടിച്ച ചുറ്റുമതിലുകൾ, വീട്ടിലേക്കുള്ള കാഴ്ച മറയ്ക്കാൻ ഫ്ലക്സ് ബോർഡ് തീർത്ത അതിരുകൾ എന്നിവ നിർമിച്ചു. കോളനിക്ക് ചുറ്റുമതിൽ കെട്ടി മതിലിന് പെയിൻറിങ് നടത്തി. അതിർത്തി കെട്ടി വേർതിരിച്ചു. മതിലുകളിൽ മനോഹരമായ ഇലച്ചെടികൾ സംവിധാനിച്ച് സൗന്ദര്യവത്കരിച്ചു. ടാറിട്ട റോഡിൽനിന്ന് കോളനിയിലെ വീടുകളിലേക്കുള്ള നടപ്പാതകളെല്ലാം ടൈൽസ് വിരിച്ചു.
പഞ്ചായത്തിലെ പ്രധാന കോളനികളായ എള്ളങ്ങലിലും വേനപ്പാറയിലും ഈ പ്രവൃത്തി പൂർത്തിയായിരിക്കയാണ്. തെരുവുവിളക്കുകൾ സ്ഥാപിച്ചു. ജൈവമാലിന്യ സംസ്കരണത്തിന് കോളനിയിൽത്തന്നെ മാലിന്യസംസ്കരണ പ്ലാൻറ് നിർമിക്കും. കോളനിയിൽ വായനശാല സംവിധാനവും ഒരുങ്ങുന്നു.
തുടക്കമെന്നോണം അഞ്ചു കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒാരോ കോളനിയുടെ നവീകരണത്തിന് ശരാശരി എട്ടുലക്ഷം മുതൽ പത്തുലക്ഷം വരെയാണ് ചെലവു കണക്കാക്കിയത്. പദ്ധതി നടപ്പാക്കുന്നതിനുള്ള വിഹിതക്കുറവ് കാരണം തൊഴിലുറപ്പ് പദ്ധതിയൊക്കെ ചേർത്താണ് കോളനി നവീകരണം നടത്താൻ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.