കരിപ്പൂർ സ്വർണക്കവർച്ച: പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsകോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കവർച്ചക്കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാെൻറ സഹോദരൻ ജസീറിനെയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊടുവള്ളി സംഘത്തിൽപെട്ടയാളും നിരവധി ക്രിമിനൽ കേസ് പ്രതിയായുമായ ജസീർ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ കർണാടകയിലെ ബെൽഗാമിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് പിടികൂടിയത്. ഇയാളോടൊപ്പം കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ പെരുച്ചാഴി ആപ്പു, സലിം എന്നിവരെയും പിടികൂടിയിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിൽ തെളിവെടുപ്പിനു കൊണ്ടുവന്നത്. കരിപ്പൂർ സ്വർണ കവർച്ച ദിവസം കൊടുവള്ളി സംഘെമത്തിയ വാഹനവും ഇവർ ഉപയോഗിച്ചതായി പറയപ്പെടുന്ന തോക്കും കണ്ടെത്തുന്നതിനായി കൊടുവള്ളിയിലെ ഇയാളുടെ ഭാര്യ വീട്ടിലും മറ്റു വിവിധ കേന്ദ്രങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുൾപ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പിനെത്തിച്ചത്. കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണവും കുഴൽപണവും കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് സൂചന. ഇങ്ങനെ കടത്തുന്ന സ്വർണം ഇവരുടെ സംഘത്തിനു തന്നെ ഒറ്റിക്കൊടുത്ത് കവർച്ചചെയ്യുന്ന രീതിയും ഉണ്ടേത്ര. ബന്ധുക്കളുടെ പേരിൽ ആഡംബര വാഹനങ്ങൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. വയനാട് കേന്ദ്രീകരിച്ച് അനധികൃതമായി സ്ഥലങ്ങളും റിസോർട്ടുകളും വാങ്ങിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേർ മരിക്കാനിടയായ സംഭവത്തിൽ ജസീറും ആപ്പുവുമടക്കം ഉൾപ്പെടെ സഞ്ചരിച്ച വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനമാണ് അപകടത്തിൽപെട്ട വാഹനത്തിെൻറ തൊട്ടുപിറകിലായി ഉണ്ടായിരുന്നത്.സി.സി ടി.വി കാമറകൾ പരിശോധിച്ചതിൽ രണ്ട് വാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്ന്് വ്യക്തമായിരുന്നു. അതേസമയം സൂഫിയാനടക്കം മൂന്നു സഹോദരങ്ങളും പിടിയിലായിട്ടും ഇവരുടെ പിതാവിെൻറ പേരിലുള്ള വാഹനം നോട്ടീസ് നൽകിയിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇതുവരെ ഹാജരാക്കിയിട്ടില്ല.
സംഭവദിവസം വിമാനത്താവള പരിസരത്ത് അർജുൻ ആയങ്കി വന്ന വാഹനത്തിനു നേരെ സോഡക്കുപ്പി എറിഞ്ഞത് ജസീറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഈ സംഘത്തിെൻറ പല ഗുണ്ട ഓപറേഷനുകൾക്കും ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം അർജുൻ ആയങ്കിയെ അപായപ്പെടുത്താനെത്തിയത് ലൈസൻസില്ലാത്ത തോക്കുമായാണെന്ന് സംശയിക്കുന്നത്. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിലായിരുന്നു പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.