പാലിയേറ്റീവ് ദിനാചരണവും നഴ്‌സുമാർക്ക് സ്നേഹാദരവും
text_fieldsകാരുണ്യം പാലിയേറ്റീവ് കെയർ മണിയൂർ കാരുണ്യം ഖത്തർ ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്നേഹാദരം 23 എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ജനുവരി 15 ന് പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ചു നടന്ന സാന്ത്വന സന്ദേശ റാലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു .
റാലി വടകര ഡി.വൈ .എസ് .പി ഹരിപ്രസാദ് .ആർ ഫ്ലാഗ് ഓഫ് ചെയ്തു .വൈകീട്ട് നടന്ന സ്നേഹാദരം23 പരിപാടി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു . കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു .സമർപ്പിത സേവനത്തിനു നഴ്സുമാർക്കുള്ള കാരുണ്യം ഖത്തർ ചാപ്റ്ററിന്റെ ഉപഹാരം നൽകി .പതിറ്റാണ്ടുകളായി നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായിട്ടും ഇച്ഛാശക്തിയുടെ പ്രതീകമായി മാറിയ കാട്ടുകണ്ടി കുഞ്ഞബ്ദുള്ളയെയും ചടങ്ങിൽ ആദരിച്ചു .കാരുണ്യത്തിന്റെ 15 വർഷങ്ങൾ അടയാളപ്പെടുത്തുന്ന ഡോക്യൂമെന്ററി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ് പ്രകാശനം ചെയ്തു .സംവിധയകാൻ ലതീഷ് പാലയാടിന് ചടങ്ങിൽ സ്നേഹോപഹാരം നൽകി. ബേസ് ബോൾ,കരാട്ടെ എന്നീ ഇനങ്ങളിൽ സംസ്ഥാന തല ചാമ്പ്യന്മാരായ വിദ്യാർഥിനികളെ ചടങ്ങിൽ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.