വൃക്ക മാറ്റിവെക്കാൻ അക്ഷയിന് സുമനസ്സുകളുടെ സഹായം വേണം
text_fieldsപെരുമണ്ണ: ഇരുവൃക്കകളും തകരാറിലായ യുവാവിെൻറ വൃക്ക മാറ്റിവെച്ച് ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. പെരുമണ്ണ കോട്ടായിത്താഴം നടക്കാവില്‍ അരവിന്ദാക്ഷെൻറ മകന് അക്ഷയ് (26) ആണ് ചികിത്സക്കായി കാരുണ്യമതികളുടെ സഹായം തേടുന്നത്.
രണ്ട് വർഷത്തോളമായി രോഗബാധിതനായി ചികിത്സയിലുള്ള അക്ഷയ് ഡയാലിസിസ് ചെയ്താണ് മുന്നോട്ടുപോവുന്നത്. മാതാപിതാക്കളും സഹോദരനുമടങ്ങിയ കുടുംബം യുവാവിെൻറ ചികിത്സക്കായി ഇതുവരെ 10 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. വളരെ സാധാരണക്കാരായ ഈ കുടുംബം ചികിത്സക്കായി ചെലവഴിച്ച തുകയിനത്തിൽ വൻ കടബാധ്യതയിലാണ്.
വർഷങ്ങൾക്ക് മുമ്പ് ബസപകടത്തിൽപെട്ട് പരിക്കേറ്റ പിതാവിന് ഭാരപ്പെട്ട ജോലികൾക്ക് പോവാനാവില്ല. ഇതിനിടയിലാണ് വൃക്കരോഗം ബാധിച്ച് അക്ഷയ് ചികിത്സയിലായത്. അക്ഷയുടെ ജീവൻ സംരക്ഷിക്കാൻ എത്രയുംപെട്ടെന്ന് വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ചികിത്സക്കുമായി 30 ലക്ഷത്തോളം രൂപയാണ് കണക്കാക്കുന്നത്.
സാമ്പത്തികമായി വളരെയധികം പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിന് തുടര്‍ ചികിത്സക്കുള്ള പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. തുക സ്വരൂപിക്കുന്നതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഉഷ (ചെയര്‍), വി.ടി. മനോജ് (കണ്), എം.കെ. ദിപിന് (ട്രഷ) എന്നിവർ ഭാരവാഹികളായി അക്ഷയ് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരില്‍ കേരള ഗ്രാമീൺ ബാങ്ക് പെരുമണ്ണ ബ്രാഞ്ചില്‍ 40631101070459 എന്ന നമ്പറില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: KLGB0040631. ഗൂഗിള്‍ പേ നമ്പര്‍: 8086155330.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.