വൃക്കകൾ തകരാറിലായ യുവതി സഹായം തേടുന്നു
text_fieldsകീഴരിയൂർ: വൃക്കകൾ തകരാറിലായ തെക്കുംമുറി തൈക്കണ്ടി ഭാഗ്യരാജിന്‍റെ ഭാര്യ ഗോപിക (32)ക്കായി ചികിത്സ സഹായ സമിതി രൂപീകരിച്ചു. ഗോപികക്ക് അടിയന്തരമായി വൃക്ക മാറ്റിവെക്കണം. കൂലിപ്പണിക്കാരനായ ഭാഗ്യരാജിന്‍റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ആറും ഏഴും വയസായ രണ്ടു പെൺകുട്ടികളാണ് ഇവർക്കുള്ളത്.
മറ്റൊരു അസുഖവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. വൃക്ക മാറ്റിവെക്കലിന് 25 ലക്ഷത്തോളം ചെലവു വരും. കുടുംബത്തിന് ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. ഇതേ തുടർന്നാണ് ടി.എ. സലാം ചെയർമാനും എം. സുരേഷ് കൺവീനറും കെ. അബ്ദുറഹ്മാൻ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചത്.
സഹായങ്ങൾ ഗോപിക ചികിത്സാ സഹായ കമ്മിറ്റി കീഴരിയൂർ അക്കൗണ്ട് നമ്പർ: 20490100122075, IFSC കോഡ്: FDRL0002049, BANK: FEDERAL BANK, BRANCH: MEPPAYUR, ഫോൺ: 9745294636, 9496808472
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.