വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യങ്ങൾ ഒറ്റയടിക്ക് കിട്ടുന്ന അവസ്ഥ വന്നു -എ. പ്രദീപ് കുമാർ
text_fieldsകേരളത്തിൽ ഒരു സർക്കാറിനും ആലോചിക്കാൻ പറ്റാത്തവിധമുള്ള വികസനമാണ് നടപ്പായിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട്ട് വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യങ്ങൾ ഒറ്റയടിക്ക് കിട്ടുന്ന അവസ്ഥവന്നതായും കോഴിക്കോട് നോർത്ത് എം.എൽ.എ എ. പ്രദീപ് കുമാർ പറഞ്ഞു.
നഗരത്തിെൻറ വികസന സ്വപ്നങ്ങൾ
നഗരഹൃദയമുൾക്കൊള്ളുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലത്തിെൻറ മുഖഛായ മാറ്റുന്ന വികസനമാണ് കിഫ്ബി വഴി വരിക. കാരപ്പറമ്പ്-ബാലുശ്ശേരി റോഡും വെസ്റ്റ്ഹിൽ ചുങ്കം റോഡും ഗവ. ബീച്ച് ആശുപത്രിയും തീരദേശ റോഡുമെല്ലാം പദ്ധതി നടപ്പായാൽ തിരിച്ചറിയാനാവാത്ത വിധം മാറും.
മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂളിന് അഞ്ച് കോടിയുടെ വികസനം ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്തിന് തന്നെ മാതൃകയായി കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നടപ്പാക്കിത്തുടങ്ങിയ പൊതുവിദ്യാലയ വികസന പദ്ധതിയായ 'പ്രിസം പദ്ധതി'യിൽ ഉൾപ്പെട്ട സ്കൂളാണിണിത്. ആകെ 15 കോടിയുടെ വികസനമാണ് ഇവിടെ നടക്കുന്നത്. പ്രിസം പദ്ധതിയിൽ ഉൾപ്പെട്ട എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി തുടങ്ങിയത്. ഒമ്പത് കോടിയുടെ വികസന പ്രവർത്തികളാണ് മൊത്തം. മറ്റൊരു പ്രിസം സ്കൂളായ കാരപ്പറമ്പ് ഹയർ സെക്കൻഡറിയിൽ 12 കോടിയുടെ പ്രവൃത്തി പൂർത്തിയായി. ഒരു കോടി കിഫ്ബി ഫണ്ടും കിട്ടിക്കഴിഞ്ഞു. ആകെ 13 കോടിയുടെതാണ് ഇവിടത്തെ പ്രവൃത്തികൾ. ഈസ്റ്റ്ഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഒരു കോടിയാണ്. മൊത്തം ഒമ്പത് കോടിയുടെ വികസനം.
ഡോ.എം.കെ. മുനീര്‍ എം.എല്‍.എയുടെ സൗത്ത് മണ്ഡലത്തിൽ നൂറുകോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് കിഫ്ബി വഴി വരിക.
76 കോടിയുടെ പണിക്ക് ഫണ്ട് അനുവദിച്ചുകഴിഞ്ഞു. പുതിയപാലത്തെ പാലം നിര്‍മാണത്തിന് 60 കോടി വകയിരുത്തി. പഴയപാലം പൊളിച്ച് പുതിയപാലം പണിക്ക് 18 കോടിയോളം രൂപ ഇതിനായി അനുവദിച്ചുകഴിഞ്ഞു. മീഞ്ചന്ത സ്കൂളിനെ മികവിെൻറ കേന്ദ്രമാക്കി മാറ്റാന്‍ അഞ്ച് കോടി അനുവദിച്ചിരുന്നു. നവീകരിച്ച ആഴ്ചവട്ടം ഗവ.സ്കൂളിലെ തുടര്‍ പ്രവൃത്തികള്‍ക്കായി മൂന്നുകോടിയും കുറ്റിച്ചിറ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അച്യൂതന് ഗേള്‍സ് സ്കൂള്‍, ചാലപ്പുറം ഗേള്‍സ് സ്കൂള്‍, പൊക്കുന്ന് എല്‍പിസ്കൂള്‍, പള്ളിക്കണ്ടി ജി.യു.പി.എസ് എന്നിവക്ക് ഒരുകോടി വീതവും നീക്കിവച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.