കർഷകർക്ക് പിന്തുണയായി വാനിലുയർന്നു, പട്ടങ്ങൾ
text_fieldsകോഴിക്കോട്: പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി പട്ടങ്ങൾ വാനിലുയർന്നു പറന്നു. കേരള കൈറ്റ് ടീമിെൻറ നേതൃത്വത്തിലാണ് കടപ്പുറത്ത് ഐക്യദാർഢ്യ പട്ടം പറത്തൽ സംഘടിപ്പിച്ചത്. സംയുക്ത കിസാൻ മോർച്ച സൗത് ഇന്ത്യൻ കോഓഡിനേറ്റർ പി.ടി.ജോൺ ഉദ്ഘാടനം ചെയ്തു.
ദേശീയ പതാകയുടെ മൂവർണ നിറമുള്ള നൂറോളം പട്ടങ്ങളും പല നിറങ്ങളിൽ മറ്റു പട്ടങ്ങളും പറന്നുയർന്നത് ഞായറാഴ്ച ഒഴിവ് ദിവസം ഏറെ പേർക്ക് പ്രതിഷേധക്കാഴ്ചയൊരുക്കി.
കാലിക്കറ്റ് കൈറ്റ് ടീം, സിയസ്കോ, യുവസാഹിതി, ജവഹർ മാവൂർ, യുവതരംഗ്, കാലിക്കറ്റ് ബീച്ച് വാക്കേഴ്സ്, തെക്കേപ്പുറം പ്രവാസി ഫുട്ബാൾ, വ്യാപാരി വ്യവസായി മാവൂർ റോഡ് യൂനിറ്റ്, തെക്കേപ്പുറം റെസിഡൻറ്സ് കോഓഡിനേഷൻ കമ്മിറ്റി, തെക്കേപ്പുറം സ്പോർട്സ് ക്ലബ് എന്നിവരാണ് സംഘാടകർ.ഹാഷിം കടക്കാലകം അധ്യക്ഷത വഹിച്ചു. വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ, പ്രോഗ്രാം കോഓഡിനേറ്റർ ഷമീം പക്സാൻ, സാജിത്ത് തോപ്പിൽ, ഡോ.സലീമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.