കരള്‍മാറ്റ ശസ്ത്രക്രിയക്കായി കൊടിയത്തൂർ സ്വദേശി സുമനസ്സുകളുടെ സഹായംതേടുന്നു
text_fieldsകൊടിയത്തൂർ: കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ ചികിത്സക്കായി സുമനസ്സുകളുടെ സഹായംതേടുന്നു. കൊടിയത്തൂരിലെ പരേതനായ പൂളക്കൽ ഉമ്മറിന്റെ മകൻ പൂളക്കൽ മമ്മദ് കുട്ടിയാണ് അടിയന്തര കരൾരോഗ ചികിത്സക്കും ശസ്ത്രക്രിയക്കും സഹായംതേടുന്നത്.
രോഗം കാരണം ശരീരമാസകലം നീരും സഹിക്കാൻ പറ്റാത്ത വേദനയുമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ ഉടൻ നടത്തിയാലേ മമ്മദ്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് മാത്രമായി 40 ലക്ഷത്തോളം ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കുടുംബത്തിന്റെ അത്താണിയായ മമ്മദ്‌കുട്ടിയുടെ ശസ്ത്രക്രിയക്കും തുടർചികിത്സക്കും പണം കണ്ടെത്താൻ വയനാട് എം.പി രാഹുൽ ഗാന്ധി, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് എന്നിവർ രക്ഷാധികാരികളായി വിപുലമായ ചികിത്സാസഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട് ഐ.എഫ്.എസ് കോഡ് KLGB0040172, അക്കൗണ്ട് നമ്പർ: 40172101092390.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.