വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ നിർമാണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
text_fieldsകൊടിയത്തൂർ: ജി.എം.യു.പി. സ്കൂൾ വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ വീടു നിർമാണ അവശിഷ്ടങ്ങൾ നിക്ഷേപിച്ച നിലയിൽ. പ്ലാസ്റ്റിക് വസ്തുക്കളും കനമുള്ള വീട് നിർമാണ അവശിഷ്ടങ്ങളുമാണ് രാത്രി സാമൂഹിക വിരുദ്ധർ തള്ളിയത്.
ആയിരത്തോളം വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ അവശിഷ്ടങ്ങളുടെ കൂടെ കുപ്പിച്ചില്ലുകളുമുണ്ട്. പ്രധാനാധ്യാപകൻ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും സ്ഥലം സന്ദർശിച്ച് മാലിന്യങ്ങൾ ഉടൻ നീക്കാൻ നിർദേശം നൽകി. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.