കൊറിയർ അയച്ച് കുടുങ്ങി: നീതി കാത്ത് പ്രവാസി യുവാവ്
text_fieldsകൊടിയത്തൂര്‍: മേലധികാരിയുടെ നിർദേശത്തെ തുടർന്ന് കൊറിയര്‍ അയച്ച യുവാവ് നിയമക്കുരുക്കിൽ. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, കറുവാടുങ്ങല് കേലത്ത് വീട്ടില്‍ രാമചന്ദ്രെൻറയും ദേവകിയുടെയും മകനായ ലാലുപ്രസാദ് (29) എന്ന ലാലുവാണ് യു.എ.ഇയില്‍ നിയമക്കുരുക്കില്‍പ്പെട്ടിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് ദുബൈയില്‍ ജോലി തേടിപ്പോയ ലാലു മൂന്നു മാസത്തോളം ഒരുസ്ഥാപനത്തില്‍ അക്കൗണ്ടൻറായി ജോലി ചെയ്തു. ഇതിനിടയിൽ സ്ഥാപനമുടമയുടെ നിർദേശാനുസരണം അദ്ദേഹത്തിെൻറ മകള്‍ അയച്ച ഇ-മെയില്‍ പ്രിെൻറടുത്ത് കൊറിയര്‍ ചെയ്തതാണ് കുരുക്കായത്.
അയച്ചത് വ്യാജ രേഖയാണെന്ന് ദുബൈ പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന്, സാങ്കേതികമായി കൊറിയര്‍ അയച്ച വ്യക്തിയെന്ന നിലയില്‍ ലാലുവിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. വ്യാജരേഖ ചമച്ച മേലധികാരി ഉത്തരവാദിത്തം ജീവനക്കാരനായ ലാലുവില്‍ കെട്ടിവെച്ചതാണ് കേസില്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയിരിക്കുന്നതെന്ന് ലാലുവിെൻറ മാതാപിതാക്കള്‍ പറയുന്നു.
നാട്ടുകാരും പ്രവാസി സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയും ലാലുവിെൻറ നിരപരാധിത്വം തെളിയിക്കാനായി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. നിത്യ രോഗികളായ അച്ഛനും അമ്മയും അമ്മയുടെ സഹോദരിയുമാണ് ലാലുവിനുള്ളത്. മകെൻറ നിരപരാധിത്വം തെളിയിക്കാനായി മുഖ്യമന്ത്രിയുടെയും വിദേശകാര്യ വകുപ്പിെൻറയും മറ്റും ഇടപെടലുണ്ടാവണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.