കൊടിയത്തൂരിൽ സി.പി.എം ആക്രമണം; രണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് പരിക്ക്
text_fieldsകൊടിയത്തൂർ: സി.പി.എം ആക്രമണത്തിൽ രണ്ടു വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു. പഞ്ചായത്തിലെ ഒന്നാം വാർഡിലെ പോളിങ് സ്റ്റേഷനായ കൊടിയത്തൂർ ജി.എം യു.പിസ്കൂൾ പരിസരത്ത് ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. ഗ്രൗണ്ടിൽ സംസാരിച്ചിരിക്കുകയായിരുന്ന കെ. ശാമിൽ, കെ.ഇ. ഷമീം എന്നിവരെ സി.പി.എം പ്രവർത്തകനും അഭിഭാഷകനുമായ ഇർഫാൻ കൊളായിൽ ആക്രമിക്കുകയായിരുന്നു. ശാമിലിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് ഷമീമിനും പരിക്കേറ്റത്. ഇരുവരെയും ആദ്യം മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഒാമശ്ശേരി ശാന്തി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. തോളിനും പുറത്തുമാണ് ഇരുവർക്കും പരിക്ക്. ആക്രമണശേഷം സ്ഥലത്തും പരിസരത്തും തടിച്ചു കൂടിയവരെ മുക്കം പൊലീസെത്തി ലാത്തിവീശി ഒാടിച്ചു.
ആക്രമണത്തിൽ യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കൺവീനർ കെ.ടി. മൻസൂർ, പഞ്ചായത്ത് ചെയർമാൻ മജീദ് പുതുക്കുടി, കൺവീനർ മുനീർ ഗോതമ്പുറോഡ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ എന്നിവർ പ്രതിഷേധിച്ചു. ജനവിധി തങ്ങെള തുണക്കില്ലെന്ന് േബാധ്യമായ സി.പി.എം അക്രമത്തിലൂടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാെണന്ന് െവൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
യു.ഡി.എഫ് ജനകീയ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകീട്ടോടെ മുക്കം പൊലീസെത്തി കടകളടപ്പിക്കുകയും നാട്ടുകാരെ ലാത്തിവീശി ഓടിക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും താമരശ്ശേരി ഡി.വൈ.എസ്.പി പൃഥ്വിരാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.