ഇവിടെ പ്രകടനപത്രിക ഡിജിറ്റലാണ്
text_fieldsകൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പാണെങ്കിലും അസംബ്ലിയിലേക്ക് മത്സരിക്കുന്നതിെൻറ ഒരുക്കങ്ങളോടെയാണ് കൊടിയത്തൂർ മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ഷിഹാബ് മാട്ടുമുറി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വാര്‍ഡിെൻറ നിലവിലെ അവസ്ഥകളും വിജയിച്ചു വന്നാല്‍ നടപ്പിലാക്കേണ്ട പദ്ധതികളും മുഴുവന്‍ വോട്ടര്‍മാരുമായി സംവദിച്ചാണ് തയ്യാറാക്കിയതാണ് .
'നന്മ വിളയും; നാട് വളരും' എന്ന തലക്കെട്ടിൽ നിര്‍മിച്ച ജനകീയ ഡിജിറ്റല്‍ പ്രകടന പത്രികയുടെ ടീസര്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പ്രകാശനം ചെയ്തു. കുടിവെള്ളം, ഗതാഗതം, കോളനി സൗന്ദര്യവത്കരണം തുടങ്ങി നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹ ധനസഹായത്തിനുള്ള 'കൈത്താങ്ങ്' പദ്ധതി അടക്കം പ്രകടനപത്രികയില്‍ ഉണ്ട്. സാലിം ജീറോഡ്, നജീബ് ചാലുകുളത്തില്, അനസ് പന്നിക്കോട്, നിസാര്‍, രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.