കനിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ
text_fieldsമുക്കം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച കുടകൾക്ക് വിപണി കണ്ടെത്തി നൽകുകയാണ് കൊടിയത്തൂർ ജി.എം. യു.പി സ്കൂൾ. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ ഉപജീവനത്തിനായി നിർമ്മിക്കുന്ന കുടകൾ വാങ്ങിയാണ് ഈ വിദ്യാലയം മാതൃകയായത്. വിദ്യാർഥികളുടെ രക്ഷിതാക്കൾ കൂടി ഈ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കുട വിപണി സജീവമായി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കുടകളുടെ ആദ്യ വില്പന കൊറ്റങ്ങൽ കാഞ്ചനമാല എസ്.എസ്.ജി കൺവീനർ റസാഖ് കൊടിയത്തൂരിന് നൽകി ഉദ്ഘാടനം ചെയ്ത . അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് അഡ്വക്കേറ്റ് ഉമ്മർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ടി. കെ അബൂബക്കർ, എം.പി.ടി.എ ചെയർപേഴ്സൺ ആയിഷ നസീർ, ഹെഡ്മാസ്റ്റർ ഇ.കെ. അബ്ദുൽസലാം, പൂർവ വിദ്യാർഥി സംഘടന പ്രസിഡണ്ട് ടീ.ടി. അബ്ദുറഹിമാൻ, മുൻ പി.ടി.എ പ്രസിഡന്റ് നാസർ കൊളായി, എസ്. എം. സി വൈസ് ചെയർമാൻ നൗഫൽ പുതുക്കുടി, സീനിയർ അസിസ്റ്റൻറ് എം. കെ. ഷക്കീല, അധ്യാപകരായ വളപ്പിൽ റഷീദ്, എം. കെ. മുഹമ്മദ് ബഷീർ ,എം.പി. ജസീദ, തുടങ്ങിയവർ സംസാരിച്ചു.
ഭിന്ന ശേഷി സൗഹൃദ കൂട്ടായ്മയിലെ പ്രവർത്തകരായ മുഹമ്മദലി വഴിയോരം, പി. പി .ഷമീർ, ഷെരീഫ് മഞ്ചറയിൽ, അജീഷ് മുത്തേരി തുടങ്ങിയവരാണ് കുട നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.