'കോട്ടമുഴി പാലത്തിൽ അനുമതിയില്ലെങ്കിലും ഞമ്മള് പോവും...'
text_fieldsകൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പ് നാലു ചക്ര വാഹനങ്ങൾക്ക് പൂർണമായും ഗതാഗത നിരോധനമേർപ്പെടുത്തിയ കോട്ടമുഴി പാലത്തിലൂടെ വാഹനങ്ങൾ തലങ്ങുംവിലങ്ങും പോകുന്നു. 38 വർഷത്തിലധികം പഴക്കമുള്ള പാലം കഴിഞ്ഞ പ്രളയത്തോടെ പൂർണമായും അപകടാവസ്ഥയിലായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
ഗതാഗത നിയന്ത്രണ സൂചന ബോർഡ് കോട്ടമലങ്ങാടിയിൽ സ്ഥാപിച്ചും കല്ലുകൾ നിരത്തിയിട്ടും അത് അവഗണിച്ചാണ് ഭാരം നിറച്ച വാഹനങ്ങളടക്കം ഇതുവഴി സഞ്ചരിക്കുന്നത്. ഏത് സമയത്തും അപകടം സംഭവിക്കാൻ സാധ്യതയുള്ള ഈ പാലത്തിെൻറ വശങ്ങളിലെ മണ്ണ് പൂർണമായും ഒലിച്ചു പോവുകയും അടിത്തറ ഇളകുകയും ചെയ്തിട്ടുണ്ട്. കൊടിയത്തൂർ മുക്കം റോഡിൽ കൊടിയത്തൂരിനെയും കക്കാടിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പോവുന്നത്.
എൻ.എം. ഹുസൈൻ റോഡിലൂടെ ഇരുചക്രവാഹനങ്ങൾക്ക് താൽകാലിക അനുമതി മാത്രമെ നൽകിയിട്ടുള്ളൂവെന്നും ഒരു കാരണവശാലും മറ്റു വാഹനങ്ങൾക്ക് അനുമതിയില്ലയെന്നും പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ മുഹ്‌സിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.