മാലിന്യമുക്ത നവകേരളം പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം
text_fieldsകൊടിയത്തൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വിവിധ മേഖലകളിലുള്ളവർക്കായി ശിൽപശാല സംഘടിപ്പിച്ചു.ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡന്റുമാർ, പ്രധാനാധ്യാപകർ, വ്യാപാരി സംഘടന നേതാക്കൾ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.
പന്നിക്കോട് എ.യു.പി സ്കൂളിൽ നടന്ന ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ വി. ഷംലൂലത്ത്, ഫാത്തിമ നാസർ, ടി.കെ. അബൂബക്കർ, കെ.ജി സീനത്ത്, കരീം പഴങ്കൽ, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, അസി. സെക്രട്ടറി അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
ഇന്റേണൽ വിജിലൻസ് ഓഫിസർ ഷാഹുൽ ഹമീദ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ തുടങ്ങിയവർ ക്ലാസ് നയിച്ചു. 2023 മാർച്ച് 15 മുതൽ നടന്നുവന്ന നിരവധി പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നത്. നിലവിൽ സ്വന്തമായി എം.സി.എഫ്, ഹരിതകർമസേനക്ക് വാഹനം എന്നതിന് പുറമെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ ജില്ലയിൽ ആദ്യ പത്തിലെത്താനും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.