കുടിവെള്ള വിതരണത്തിെൻറ പേരിൽ പണപ്പിരിവെന്ന്
text_fieldsകൊടിയത്തൂർ: പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിെൻറ പേരിൽ പണപ്പിരിവെന്ന് ആക്ഷേപം. പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ കുടിവെള്ളവിതരണം ചെയ്യാനെന്ന് പറഞ്ഞ് വ്യവസായികളിൽനിന്ന് പണം പിരിക്കുന്നതായി എൽ.ഡി.എഫ് ആരോപിച്ചു.
പഞ്ചായത്തിലെ ക്രഷർ മുതലാളിമാരിൽനിന്നാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നത്. ദിവസം 750 രൂപ െവച്ചാണ് വാങ്ങുന്നത്. പഞ്ചായത്തിലെ ഭാരവാഹി നേരിട്ടെത്തിയാണ് ക്രഷറുടമകളിൽനിന്ന് ആഴ്ചയിൽ പണം കൈപ്പറ്റുന്നത്.
ആരോപണം രാഷ്ട്രീയപ്രേരിതം –പ്രസിഡൻറ്
കൊടിയത്തൂർ: പഞ്ചായത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് സി.പി.എം ഉയർത്തുന്ന ആരോപണം രാഷ്ട്രീയപ്രേരിതവും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽനിന്ന് ഉടലെടുത്തതുമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത്, വൈസ് പ്രസിഡൻറ് കരീം പഴങ്കൽ എന്നിവർ പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയുടെ കാലങ്ങളിൽ തുടർന്ന രീതിയിൽതന്നെയാണ് വിതരണം. ഒരു വാർഡിൽനിന്ന് ഒരു പരാതിപോലും ഇല്ലാത്തരീതിയിലാണ് കുടിവെള്ളവിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.