നിപ: വവ്വാലുകളുടെ സാമ്പ്ളിനായി വല വിരിച്ചു
text_fieldsകൊടിയത്തൂർ: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സംഘം വവ്വാലുകളെ പിടികൂടാൻ വലവിരിച്ചു. കൊടിയത്തൂരിലെ കുറ്റിയോട്ട് പ്രദേശത്തുള്ള വവ്വാലുകളുടെ ആവാസകേന്ദ്രത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് വല കെട്ടിയത്. നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ മൂന്നൂരിെൻറ മൂന്നു കിലോമീറ്ററിനുള്ളിൽപെടുന്നതും നിപ നിയന്ത്രിത മേഖലയായ ഈ പ്രദേശം ആയിരക്കണക്കിന് വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. 30 വർഷമായി ഇവിടുത്തെ മരങ്ങളിൽ സ്ഥിരവാസികളാണ്.
ഭക്ഷണം തേടിപ്പോകുമ്പോൾ ഉയർന്നും വാസസ്ഥലത്തേക്കു മടങ്ങിവരുമ്പോൾ താഴ്ന്നുമാണ് വവ്വാലുകൾ പറക്കുകയെന്നും ശനിയാഴ്ച തന്നെ വല അഴിക്കുമെന്നും പുണെയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള സംഘത്തിെൻറ മേധാവി ഡോ. മങ്കേഷ് ഖോഗുലെ പറഞ്ഞു.
പിടിക്കപ്പെടുന്നതിൽ നിശ്ചിത എണ്ണത്തെ പുണെയിലേക്ക് പരിശോധനക്കയക്കും. മങ്കേഷ് ഖോഗുലെ, ഡോ. ബാലസുബ്രഹ്മണ്യം, ഡോ.അജേഷ് മോഹൻദാസ്, സംസ്ഥാന ഫോറസ്റ്റ് ഡിപ്പാർട്മെൻറിലെ ഡോ. അരുൺ സക്കറിയ, അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തിലധികം സംഘമാണ് വവ്വാലുകളുടെ ആവാസ കേന്ദ്രമായ കുറ്റിയോട്ട് വലവിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.