Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 10:00 PM IST Updated On
date_range 29 Jun 2021 10:52 PM ISTഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് നീര്‍നായുടെ കടിയേറ്റു
text_fieldsbookmark_border
കൊടിയത്തൂര്‍(കോഴിക്കോട്): ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായകളുടെടെ ആക്രമണം വര്‍ധിക്കുന്നു. ഇരുവഴിഞ്ഞി കുറ്റിയോട്ട് കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ക്കാണ് ഇന്ന് നീര്‍നായുടെ കടിയേറ്റത്.
കളത്തിങ്ങല്‍ ജലീല്‍ (40), മകള്‍ ഫാത്തിമ നഷ(11) എന്നിവര്‍ക്കാണ് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ടിയേറ്റത്. ഇവര് കൊടിയത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
കാരശ്ശേരി, കൊടിയത്തൂര്‍, കോട്ടമുഴി ഇടവഴികടവ്, പുതിയോട്ടില്‍, ചാലക്കല്‍ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീര്‍നായകള്‍ വിഹരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story