മലയോരത്തെ നിയന്ത്രണം; നിത്യ ജോലിക്കാരും വിദ്യാർഥികളും പ്രയാസത്തിൽ
text_fieldsകൊടിയത്തൂർ: പ്രതിവാര ഐ.പി .ആർ നിരക്ക് പരിഗണിച്ച് മലയോര മേഖലയിൽ വിവിധ പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രയാസത്തിലായിരിക്കുകയാണ് നിത്യ ജോലിക്കാരും, ഉന്നത പഠനത്തിനൊരുങ്ങുന്ന വിദ്യാർഥികളും.
പ്രദേശത്തെ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടയടക്കം എല്ലാ കടകളും രണ്ടു മണിയോടെ അടക്കുന്നതിനാൽ നിത്യ ജോലി ചെയ്യുന്നവർ സാധങ്ങൾ വാങ്ങാൻ പ്രയാസപ്പെടുകയാണ്. കൂലിവേല ചെയ്യുന്നവർ ഉച്ചയോടെയോ വൈകുന്നേരങ്ങളിലോ ജോലി മതിയാക്കുന്നത്. എന്നാൽ കടകൾ അടക്കുന്നതോടെ വീട്ടാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതിരിക്കുകയാണ്.
വിദ്യാഭ്യാസ ആവിശ്യങ്ങൾക്കും മറ്റും ഓൺലൈൻ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന വിദ്യർഥികളും നിയന്ത്രണം കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്. പത്താം ക്ലാസ് വിജയികൾക്കുള്ള പ്ലസ് വൺ, വി.എച്ച്.എസ്.ഇ അപേക്ഷ സമർപ്പണം പലരും പൂർത്തിയാക്കിയിട്ടില്ല. സമർപ്പണ അവസാന ദിനമായ സെപ്‌റ്റംബർ മൂന്നിന് മുമ്പ് അപേക്ഷിക്കാനാവുമോ എന്ന ആശങ്കയിലാണ് വിദ്യർഥികൾ.
ഡിഗ്രി അലോട്ട്മെന്‍റ് , ഐ.ടി.ഐ, മറ്റു വില്ലേജ് സർട്ടിഫിക്കറ്റുകൾക്കും മലയോരത്തെ അധിക വിദ്യാർഥികളും അക്ഷയ കേന്ദ്രങ്ങളടക്കമുള്ള സേവന കേന്ദ്രങ്ങളെയുമാണ് ആശ്രയിക്കാറുള്ളത്. ഓഫീസുകളും മറ്റും പത്ത് മണിക്ക് തുറക്കുന്ന പതിവ് നിയന്ത്രണ സമയത്തും മാറിയിട്ടില്ല. അതിനാൽ തന്നെ സർട്ടിഫിക്കറ്റുകളും മറ്റും ലഭിക്കാൻ പ്രയാസം നേരിടുകയാണ് മലയോര മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മലയോരത്തെ വിദ്യാർഥികളെയും ബാധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.