Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightനിർമാണത്തിലിരിക്കുന്ന...

നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ പാർശ്വഭിത്തി തകർന്നു

text_fields
bookmark_border
നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ പാർശ്വഭിത്തി തകർന്നു
cancel

കൊ​ടി​യ​ത്തൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന് പു​ഴ​യി​ലേ​ക്ക് പ​തി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 4.21 കോ​ടി മു​ട​ക്കി മു​ക്കം ചെ​റു​വാ​ടി എ​ൻ.​എം. ഹു​സൈ​ൻ ഹാ​ജി റോ​ഡി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്റെ പാ​ർ​ശ്വ​ഭി​ത്തി​യാ​ണ് പു​ഴ​യി​ലേ​ക്ക് വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കൊ​ടി​യ​ത്തൂ​ർ, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക്ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്റെ പാ​ർ​ശ്വ​ഭി​ത്തി 20 മീ​റ്റ​റി​ല​ധി​കം പു​ഴ​യി​ലേ​ക്ക് പ​തി​ച്ചി​ട്ടു​ണ്ട്.

കൊ​ടി​യ​ത്തൂ​ർ നി​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ ഈ ​റോ​ഡ് പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി മൂ​ലം മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. 40 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച പാ​ല​ത്തി​ന്റെ ക​മ്പി​ക​ൾ പു​റ​ത്തു​ചാ​ടി സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 11 മീ​റ്റ​ർ വീ​തി​യി​ലും 18 മീ​റ്റ​ർ നീ​ള​ത്തി​ലും പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.

ഗ​വ. സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന കൊ​ടി​യ​ത്തൂ​രി​ലേ​ക്കു​ള്ള ആ​ശ്ര​യ​മാ​യ റോ​ഡി​ലെ പ്ര​വൃ​ത്തി കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionCollapsedSide Wall
News Summary - The side wall of the construction bridge collapsed
Next Story