കോവിഡ് ചികിത്സയിലും വില്ലേജ് ഓഫിസർ ഡ്യൂട്ടിയിലാണ്
text_fieldsകൊടിയത്തൂർ: കോവിഡ്-19 പരിശോധനയിൽ പോസിറ്റിവ് ഫലം വന്നതിനെ തുടർന്ന് ചികിത്സയിലാണെങ്കിലും കൊടിയത്തൂർ വില്ലേജ് ഓഫിസർ കെ. ഷിജു ഡ്യൂട്ടിയിലാണ്. സ്വന്തം വീട്ടിൽ ചികിത്സക്കിടെ എട്ടു ദിവസത്തിനിടെ നൽകിയത് 332 സർട്ടിഫിക്കറ്റുകളാണ്.
കഴിഞ്ഞ മാസം ഏഴിനാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഷിജു കൊടിയത്തൂർ വില്ലേജ് ഓഫിസറായി ചുമതല ഏറ്റെടുത്തത്. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ കഴിയുകയും തുടർന്ന് നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ ഫലം പോസിറ്റിവ് ആവുകയും ചെയ്തതോടെ സ്വന്തം വീട്ടിൽ ചികിത്സയിലായിരുന്നു.
ജോലി മുടങ്ങാതിരിക്കാൻ ലാപ്ടോപ് ഉപയോഗിച്ച് വരുമാനം, ജാതി, നോൺ ക്രീമിലെയർ തുടങ്ങിയ വിവിധ സർട്ടിഫിക്കറ്റുകളും മറ്റെല്ലാ ഓൺലൈൻ സേവനങ്ങളും (ഭൂനികുതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ തുടങ്ങിയവ) ചികിത്സക്കിടയിൽതന്നെ ഷിജു നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഫലം നെഗറ്റിവ് ആയിട്ടുണ്ടെങ്കിലും ഏഴു ദിവസംകൂടി വീട്ടിൽ നിരീക്ഷണത്തിലിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.