സംസ്ഥാന പാത നവീകരിച്ചതോടെ അപകടം വർധിക്കുന്നു
text_fieldsകൊടിയത്തൂർ: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാത നവീകരിച്ചതോടെ അപകടങ്ങൾ തുടർക്കഥയാവുന്നു. ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങൾക്ക് കാരണം. മുക്കത്തിനും അരീക്കോടിനുമിടക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം അഞ്ച് അപകടങ്ങളാണ് ഉണ്ടായത്.
ശനിയാഴ്ച വൈകീട്ട് എരഞ്ഞിമാവിലുണ്ടായ അപകടമാണ് ഏറ്റവും അവസാനത്തേത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനടയാത്രക്കാരനെ ലോറി ഇടിക്കുകയായിരുന്നു. പന്നിക്കോട് ഭാഗത്തുനിന്നും വന്ന ബസ് പ്രധാന റോഡിൽ സൈഡാക്കി യാത്രക്കാരെ കയറ്റുന്നതിനിടെ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന വിദ്യാർഥിയെ അരീക്കോട് ഭാഗത്തുനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ പി.എച്ച്.ഇ.ഡി സ്വദേശി 10 വയസ്സുകാരൻ റെസിൻ എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നോർത്ത് കാരശ്ശേരി മാടാമ്പുറം വളവിൽ ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇതിന് തൊട്ടടുത്ത് മറ്റൊരു അപകടവും നടന്നിരുന്നു. കുളങ്ങരയിലും കുറ്റൂളിയിലും അപകടം നടന്നതും കഴിഞ്ഞയാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.