Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 2:23 PM IST Updated On
date_range 7 May 2022 2:27 PM ISTദയാബായിക്ക് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാരം
text_fieldsbookmark_border
Listen to this Article
കൊടുവള്ളി: കെ. ബാലകൃഷ്ണൻ മാസ്റ്ററുടെ പേരിൽ സ്വനം ഫിലിം സൊസൈറ്റി ഏർപ്പെടുത്തുന്ന പ്രഥമ പുരസ്കാരം പ്രശസ്ത സാമൂഹ്യ സന്നദ്ധ പ്രവർത്തകയായ ദയാബായിക്ക് സമർപ്പിക്കും. 11,111 രൂപയും പ്രശസ്തി പത്രവും ചേർന്ന പുരസ്കാരം ബാലകൃഷ്ണൻ മാഷിന്റെ 5-ാം ചരമവാർഷികമായ 2022 മേയ് - 10ന് വൈകീട്ട് നാലിന് കൊടുവള്ളി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
അര നൂറ്റാണ്ടോളമായി ആദിവാസികളുടെയും അധസ്ഥിതരുടെയും അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നത് കണക്കിലെടുത്താണ് മലയാളിയായ ദയാഭായിയെ പുരസ്കരാരത്തിന് തെരഞ്ഞെടുത്തത്. ദീർഘകാലം കൊടുവള്ളിയിലെ കലാ-സാംസ്കാരിക നാടകമേഖലകളിൽ സജീവ സാന്നിധ്യവും കലിക്കറ്റ് കോളജിന്റെ പ്രിൻസിപ്പളുമായിരുന്നു ബാലകൃഷ്ണൻ മാസ്റ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story