Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightവി​ൽ​പ​ന​ക്കെ​ത്തി​ച്ച...

വി​ൽ​പ​ന​ക്കെ​ത്തി​ച്ച ഒ​രു കി​ലോ ക​ഞ്ചാ​വ്‌ പി​ടി​കൂ​ടി

text_fields
bookmark_border
Noushad Gulam
cancel
camera_alt

നൗ​ഷാ​ദ് ഗു​ലാം

കൊ​ടു​വ​ള്ളി: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 1.150 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മാ​നി​പു​രം സ്വ​ദേ​ശി​യാ​യ ഗു​ലാ​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​റാ​യി​ൽ നൗ​ഷാ​ദ് ഗു​ലാ​മി​നെ (48) കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​വ​ള്ളി എ​സ്.​എ​ച്ച്.​ഒ കെ.​പി. അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വ​ള്ളി എ​സ്.​ഐ ജി​യോ സ​ദാ​ന​ന്ദ​നും സം​ഘ​വു​മാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മാ​നി​പു​രം-​ഓ​മ​ശ്ശേ​രി റോ​ഡി​ൽ കൊ​ള​ത്ത​ക്ക​ര അ​ങ്ങാ​ടി​യി​ൽ ത​ട്ടു​ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന പ്ര​തി പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​ന്ധ്ര​യി​ൽ​നി​ന്നും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​തെ​ന്ന് പ്ര​തി പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റി​യി​ച്ചു.

കൊ​ടു​വ​ള്ളി എ​സ്.​ഐ ജി​യോ സ​ദാ​ന​ന്ദ​ൻ, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ ശ്രീ​നി​വാ​സ​ൻ, എ.​എ​സ്.​ഐ ഹ​രി​ദാ​സ​ൻ ന​ന്മ​ണ്ട, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​പ്ര​സൂ​ൺ, എ.​കെ. ര​തീ​ഷ്, കെ. ​സി​ൻ​ജി​ത്ത്, സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, റി​ജോ മാ​ത്യു, വി.​കെ. വ​ബി​ത്ത്, എം. ​ശ്രീ​നി​ഷ്, എം.​കെ. ഷി​ജു, ജ​യ​ന്തി റീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis seizedKozhikode News
News Summary - Cannabis seized
Next Story