കോവിഡ്: യുവാവിന്റെ മൃതദേഹം ഖബറടക്കി
text_fieldsകൊടുവള്ളി: ചികിത്സയിലിരിക്കെ മരിച്ച യുവാവിെൻറ മൃതദേഹം കോവിഡ് ചട്ടപ്രകാരം ബുധനാഴ്ച ഖബറടക്കി. പെരിയാംതോട് കുന്നുമ്മൽ അബ്ദുൽ റസാഖിെൻറ മകൻ സാബിത്തിെൻറ (26) മൃതദേഹമാണ് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് മൂന്നോടെ ഖബറടക്കിയത്. കൊടുവള്ളിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്നതിനിടെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് നാലുമാസം മുമ്പാണ് സാബിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് സാബിത്ത് മരിച്ചത്. പള്ളിയുടെ പിൻവശത്തോട് ചേർന്ന് 30 മീറ്റർ അകലത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകമായി ഖബർ ഒരുക്കിയത്. ജില്ല ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാറിെൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും പള്ളി കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കുകയും ചെയ്തശേഷമാണ് ഖബറടക്കാനുള്ള അനുമതി നൽകിയത്.
കെ.വി. നൗഷാദ്, ആർ.സി. ജംഷീർ, എം.പി ഷഹബാസ്, വി.കെ. ബിച്ചുണ്ണി, സാലിഹ് തങ്ങൾ, പി. സിദ്ദീഖ്, എം.പി. ഷംസു, എം. ശമ്മാസ്, കെ.വി. ബാസിത്, റഹീസ്, ടി. ജംഷീർ, ഒ.പി. സലീം എന്നിവരുടെ നേതൃത്വത്തിലാണ് ഖബറിടം ഒരുക്കിയത്. കോർപറേഷൻ ജീവനക്കാരായ സി.കെ. വത്സൻ, ഷമീർ, ഡെയ്സൺ, രാധാകൃഷ്ണൻ, നാട്ടുകാരായ സക്കീർ, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കം പൂർത്തീകരിച്ചത്.
കൊടുവള്ളി സി.എച്ച്.സി ജെ.എച്ച്.ഐമാരായ പ്രസാദ്, ജിബി, ഷാജി, നഗരസഭ എച്ച്.ഐ-ഇൻ-ചാർജ് സജി, നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ്, കൗൺസിലർമാരായ ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ്, വാർഡ് ആർ.ആർ.ടി അബ്ദുൽ മജീദ് കരിമ്പ, പള്ളി കമ്മിറ്റി സെക്രട്ടറി എൻ.വി. ആലിഹാജി എന്നിവർ സംബന്ധിച്ചു. സാബിത്തിെൻറ ബന്ധുക്കൾ പരിസരത്തെ സ്വകാര്യ കെട്ടിടത്തിെൻറ മുകളിൽനിന്നാണ് ഖബറടക്ക ചടങ്ങുകൾ വീക്ഷിച്ചത്. തുടർന്ന് അഞ്ച് ബന്ധുക്കൾ ചേർന്ന് മയ്യിത്ത് നമസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.