ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച കൊടുവള്ളി സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsകൊടുവള്ളി: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ച നഗരസഭയിലെ കളരാന്തിരി സൗത്ത് ഏഴ് ഡിവിഷനിലെ അമ്പലക്കണ്ടി വീട്ടിൽ മമ്മിയുടെ (73) മയ്യിത്ത് ഖബറടക്കി.
കോവിഡ് ചട്ടങ്ങൾ പാലിച്ച് ബുധനാഴ്ച രാത്രി പത്തരയോടെ കളരാന്തിരി കാക്കാടൻചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് മറവുചെയ്തത്. ആഗസ്റ്റ് 17നാണ്
രോഗബാധിതനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് മരിച്ചത്. കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ പരിശോധിച്ച് അനുമതി നൽകിയ ശേഷമാണ് ഖബർ തയാറാക്കിയത്.
കോഴിക്കോട് കോർപറേഷൻ ഹെൽത്ത് എൻഫോഴ്‌സ്‌മെൻറ് ലീഡർ എച്ച്.ഐ. വത്സൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. ബോബിഷ്, കെ. ഷമീർ, ആംബുലൻസ് ഡ്രൈവർ രാജേഷ്, ഇൻസാഫ് സിബിൽ, കൊടുവള്ളിയിലെ വൈറ്റ് ഗാർഡ് പ്രവർത്തകരായ പി.കെ. സുബൈർ, കെ.കെ.സക്കീർ ഹുസ്സൈൻ, എം.പി. ഷാനവാസ്, മന്‍സൂർ അണ്ടോണ എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്കം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.