വല്ലിപ്പറമ്പ് കുടിവെള്ള പദ്ധതി; 57.4 ലക്ഷം രൂപയുടെ ഭരണാനുമതി
text_fieldsകൊടുവള്ളി: നഗരസഭയിലെ കളരാന്തിരി നോർത്ത് ഡിവിഷനിൽ ഉൾപ്പെട്ട വല്ലിപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിക്ക് 57.4 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി കൗൺസിലർ ടി.കെ. ഷംസുദ്ദീൻ അറിയിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ മുഖേന ന്യൂനപക്ഷകാര്യ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായത്.
കാരാട്ട് റസാക്ക് എം.എൽ.എയായിരിക്കെ വല്ലിപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് 47 ലക്ഷം രൂപ അനുവദിക്കുകയും പ്രസ്തുത തുക ഉപയോഗപ്പെടുത്തി കിണർ, ജല സംഭരണി, പമ്പിങ് മെയിൻ, പമ്പ് സെറ്റ് സ്ഥാപിക്കൽ എന്നിവ പൂർത്തീകരിക്കുകയും വൈദ്യുതി കണക്ഷൻ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുടിവെള്ള വിതരണത്തിന് ഡിസ്ട്രിബ്യൂഷൻ ലൈൻ സ്ഥാപിക്കൽ, ഹൗസ് കണക്ഷൻ നൽകൽ ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ നടത്താൻ സാധിച്ചിരുന്നില്ല. പദ്ധതിയുടെ രണ്ടാംഘട്ടമായി ഈ പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ തുക അനുവദിച്ചിട്ടുളളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.