ലിഫ്റ്റിൽ കുടുങ്ങിയ 11 വിദ്യാർഥികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
text_fieldsകൊടുവള്ളി: ലിഫ്റ്റിൽ കുടുങ്ങിയ 11 വിദ്യാർഥികളെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
സർവിസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നാലു നിലകളുള്ള കെട്ടിടത്തിലെ ലിഫ്റ്റാണ് സാങ്കേതിക തകരാറുമൂലം പ്രവർത്തനരഹിതമായത്.
ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോകുന്നതിനായി ലിഫ്റ്റിൽ കയറിയതായിരുന്നു. അഞ്ചുപേർ കയറേണ്ടതിന് പകരം പതിനൊന്ന് പേർ കയറിയതോടെ ലിഫ്റ്റ് പ്രവർത്തനരഹിതമാവുകയായിരുന്നു. ഉടൻ മുക്കത്തുനിന്ന് അസി. സ്റ്റേഷൻ ഓഫിസർ വിജയൻ നടുത്തൊടിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി ലിഫ്റ്റ് ഡോർ ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് പരസ്പരം അകറ്റിയാണ് ആളുകളെ രക്ഷപ്പെടുത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അബ്ദുഷുക്കൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം. ഷെബിൻ, ഷഫീഖലി, കെ.പി. അമീറുദ്ദീൻ, കെ.എം. അഖിൽ, സിന്തിൽകുമാർ, ഹോം ഗാർഡുമാരായ ചാക്കോ ജോസഫ്, രാജേന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.