വയറിങ് തൊഴിലാളികളുടെ കൈത്താങ്ങിൽ ശ്രീദേവിക്ക് സൗജന്യ വൈദ്യുതി കണക്ഷൻ
text_fieldsകൊടുവള്ളി: നിർധന വയോധികക്ക് വയറിങ് തൊഴിലാളി സംഘടനയുടെ കൈത്താങ്ങിൽ സൗജന്യ വൈദ്യുതി കണക്ഷൻ ലഭിച്ചു.
ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസേർസ് അസോസിയേഷൻ (സി.ഐ.ടി.യു) കൊടുവള്ളി യൂനിറ്റ് കമ്മറ്റിയാണ് കളരാന്തിരി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ശ്രീദേവിയുടെ വീടിെൻറ വയറിങ് ജോലികൾ സൗജന്യമായി ഏറ്റടുത്ത് പൂർത്തീകരിച്ചത്.
പല കാരണങ്ങളാൽ വൈദ്യുതി ലഭിക്കാത്ത വീടിെൻറ അവസ്ഥ കൗൺസിലറായ ടി.കെ. ശംസുദ്ദീനാണ് അസോസിയേഷൻ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അസോസിയേഷൻ അംഗം സി.പി. അഷ്റഫിെൻറ നേതൃത്വത്തിലായിരുന്നു വയറിങ് പൂർത്തീകരിച്ചത്. സംസ്ഥാന സർക്കാറിെൻറ ദരിദ്ര ജന വിഭാഗങ്ങൾക്കുള്ള സൗജന്യ വൈദ്യുതി കണക്ഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് വൈദ്യുതി എത്തിച്ചത്.
സ്വിച്ച് ഓൺ കർമം വാർഡ് കൗൺസിലർ ടി.കെ. ശംസുദ്ദീൻ നിർവഹിച്ചു. സി.പി. അഷ്റഫ് അധ്യക്ഷതവഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കൊടുവള്ളി യൂനിറ്റ് സെക്രട്ടറി കെ.ടി. പ്രവിൺ, ഇ.ആർ. ജിജിൽ എന്നിവർ സംസാരിച്ചു. അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം ഉമ്മർ സ്വാഗതവും നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.