കരിപ്പൂർ സ്വർണക്കവർച്ച കേസ്: പ്രതികളെ കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
text_fields
കൊടുവള്ളി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കരിപ്പൂർ സ്വർണക്കവർച്ച കേസിലെ മുഖ്യ പ്രതികളിലൊരാളുമായ സൗത്ത് കൊടുവള്ളി മദ്റസ ബസാർ പിലാത്തോട്ടത്തിൽ റഫീഖ്, ഇയാളുടെ കൂട്ടാളിയായ സക്കറിയ എന്ന പാവാട സക്കറിയയേയും പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പു നടത്തി.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അന്വേഷണസംഘം പ്രതികളുമായി കൊടുവള്ളിയിലെത്തിയത്. കരിപ്പൂർ വിമാനത്താവള പരിസരം, രാമനാട്ടുകര, കൊടുവള്ളിയിലെ വീട്, മയക്കു മരുന്ന് എത്തിച്ചു നൽകിയയാളുടെ വീട്, ഒളിവിൽ കഴിയാൻ ഫോൺ സംഘടിപ്പിച്ചു നൽകിയ സഹായിയുടെ വെണ്ണക്കാട്ടുള്ള വീട്, കൊടുവള്ളി ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച ഉച്ചയോടെ മണ്ണിൽ കടവ് വെച്ച് പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ച് പിടികൂടുകയായിരുന്നു. റഫീഖിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട കുടുതൽ വിവരങ്ങൾ ലഭിച്ചത്.
മലപ്പുറം എസ്.പി. സുജിത്ത് ദാസിെൻറ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫ്, കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ്, കോഴിക്കോട് റൂറൽ പൊലീസിലെ വി. കെ. സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻദാസ് , ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, ദിനേശ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അേന്വഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.