മാർഗം നിർദേശിക്കുക മാത്രല്ല, മണ്ണിൽ പൊന്ന് വിളയിച്ച് മാർഗം തെളിക്കുകയാണ് ഈ കൃഷിഭവൻ ജീവനക്കാർ
text_fieldsംകൊടുവള്ളി: കർഷകർക്ക് മാർഗ നിർദേശങ്ങൾ നൽകി കാർഷിക മേഖലയെ മെച്ചപ്പെടുത്തുക മാത്രമല്ല തൂമ്പയുമായിറങ്ങി മണ്ണിൽ പൊന്ന് വിളയിക്കുക കൂടിയാണ് കൊടുവള്ളി നഗരസഭ കൃഷിഭവൻ ഓഫീസിലെ ജീവനക്കാർ. കൃഷി ഓഫീസര്‍ എന്‍ .എസ് .അപര്‍ണ്ണ, കൃഷി അസിസ്റ്റന്റുമാരായ എം കെ .ഷാജുകുമാര്‍, കെ.പി. അനൂപ്, പി .ശ്രീരാജ്, പാര്‍ട്ട് ടൈം ജീവനക്കാരനായ കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് ഒഴിവു സമയത്ത് തരിശു ഭൂമിയിലിറങ്ങി കൃഷിയിറക്കിനൂറു മേനി വിളവ് കൊയ്തത്.
കൃഷി ചെയ്യാൻ ഭൂമിയും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും കാർഷിക വൃത്തിയെ മാറ്റി നിർത്തുന്നവർക്ക് തീർത്തും ഒരു പാഠമാണ് കൃഷി ഓഫിസ് ജീവനക്കാരുടെ കൃഷികൾ. നഗരസഭ 36-ാം ഡിവിഷനിലെ വാവാട് സെൻറർ പുറായിലുള്ള ഗാനരചയിതാവ് ബാപ്പു വാവാടിെൻറയും സഹോദരന്‍ മുഹമ്മദിെൻറയും സ്ഥലത്താണ് ഇവര്‍ കൃഷിയിറക്കിയത്. മൂന്ന് ഏക്കറില്‍ ചേനയും മഞ്ഞളുമാണ് വിളയിച്ചത്. കാര്‍ഷിക വൃത്തിയില്‍ നേരിട്ടിറങ്ങി, നാട്ടിൻ പുറങ്ങളിലെ കൃഷി ഉപജീവന മാർഗമായി കാണുന്ന കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കര്‍ഷകരിലേക്കെത്തിക്കുകയും കാര്‍ഷിക വൃത്തിയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ് കൃഷി വകുപ്പ് ജീവനക്കാരുടെ ചുമതല. കൃഷിയെ കുറിച്ച് മണിക്കൂറുകള്‍ പ്രസംഗിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ധാരാളമുണ്ടെങ്കിലും മണ്ണിലിറങ്ങി കൃഷി ചെയ്യുന്നവര്‍ കുറവാണ്. എന്നാല്‍ കൊടുവള്ളി കൃഷി ഭവനിലെ അഞ്ചംഗ സംഘം മണ്ണിലിറങ്ങി പൊന്ന് വിളയിച്ചാണ് കര്‍ഷകര്‍ക്ക് പ്രചോദനമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരേക്കറോളം സ്ഥലത്ത് ചേന കൃഷി ചെയ്തത് വിജയമായിരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കിയത്.
തരിശു നിലത്ത് കൃഷി ആരംഭിച്ചതോടെ തെങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്കും ഉണര്‍വുണ്ടായി. കൃഷി വൻ വിജയമായതോടെ നിരവധി പേർ കൃഷി രീതികൾ കാണാനും സ്ഥലത്തെത്തി. സംശയങ്ങൾ ദൂരീകരിക്കാനും കൃഷി അറിവുകൾ പകർന്ന് നൽകാനും അവസരമൊരുക്കുകയും ചെയ്തു. നിരവധി പേർ കൃഷിക്ക് ഭൂമി വിട്ട് നൽകാൻ തയാറായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രോത്സാഹനം കൂടി ലഭിച്ചതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൃഷി ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. വിളവെടുക്കുമ്പോള്‍ വിത്തിനുള്ളത് മാറ്റിവെക്കും. ഒപ്പം കൂടുതല്‍ ഇനങ്ങളും വിളയിച്ചെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.