സത്യ പ്രതിജ്ഞക്കോ സർക്കാർ ഫണ്ടിനോ കാത്തുനിൽക്കാതെ കോവിഡ് പ്രതിരോധത്തിൽ എം.കെ. മുനീറിന്റെ ഇടപെടൽ
text_fieldsഓമശ്ശേരി: നിയുക്ത എം.എൽ.എ എം.കെ. മുനീർ ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഇൻസിനറേറ്ററും ജനറേറ്ററും നൽകി.
ആശുപത്രിയിലെ പരിമിതി കേട്ട് ഒരാഴ്ചക്കുള്ളിൽ രണ്ട് കാര്യങ്ങളും പൂർത്തിയാക്കി ഡോ. എം.കെ. മുനീർ മാതൃകയായി. സത്യ പ്രതിജ്ഞക്കോ സർക്കാർ ഫണ്ടിനോ കാത്തുനിൽക്കാതെ നിലവിലെ സാഹചര്യത്തിൽ ആവശ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി രണ്ട് ഉപകരണങ്ങളും ആശുപത്രിയിലെത്തിച്ചു.
51000 രൂപ വിലമതിക്കുന്ന തെർമൽ ഇൻസുലേഷനോടുകൂടിയ എട്ടു മീറ്റർ ഉയരവും മണിക്കൂറിൽ 15 ലിറ്റർ ശേഷിയുമുള്ള ഇൻസിനറേറ്റർ കഴിഞ്ഞ ദിവസം ആശുപത്രിയുടെ ടെറസിനു മുകളിൽ സ്ഥാപിച്ചു.
വൈദ്യുതിയോ ഇന്ധനമോ വിദഗ്ധ തൊഴിലാളികളുടെ സേവനമോ ആവശ്യമില്ല. മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് തുടങ്ങിയവ ഉപയോഗിച്ചതിനുശേഷം ഇൻസിനറേറ്റർ വഴി സുരക്ഷിതമായി സംസ്കരിക്കാൻ കഴിയും. ഇതിനു പുറമെ 15 പൾസ് ഓക്സി മീറ്ററുകളും വൈറ്റമിൻ, കാൽസ്യം ഗുളികകളുൾപ്പെടെ ഔഷധങ്ങളടങ്ങിയ കിറ്റും ഡോ. മുനീർ എഫ്.എച്ച്.സിക്കു കൈമാറി.
ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇൻസിനറേറ്റർ പ്രവർത്തനം ഡോ.എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.ടി.കെ.ആതിര ഡോ. എം.കെ.മുനീറിന് ഉപഹാരം നൽകി.
ജില്ല പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്തംഗം എസ്.പി. ഷഹന, പഞ്ചായത്തംഗങ്ങളായ ഒ.പി. സുഹറ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. അബ്ദുല്ലക്കുട്ടി, കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, പഞ്ചായത്ത് മെംബർമാരായ കെ. ആനന്ദകൃഷ്ണൻ, പി.കെ. ഗംഗാധരൻ, ഫാത്തിമ അബു, സൈനുദ്ദീൻ കൊളത്തക്കര എന്നിവർ പ്രസംഗിച്ചു.
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ദീപു രാജു, യു.കെ. അബു ഹാജി, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.വി. അബ്ദുൽ റഹ്മാൻ, പഞ്ചായത്ത് മെംബർമാരായ എം. ഷീജ, കെ. കരുണാകരൻ, അശോകൻ പുനത്തിൽ, മൂസ നെടിയടത്ത്, പി. ഇബ്രാഹീം ഹാജി, ഗ്രാമപ്പഞ്ചായത്ത് അസി.എൻജിനീയർ ടി. അശ്വിനി, യു.കെ. ഹുസൈൻ, പി.കെ. അഹമ്മദ് കുട്ടി ഹാജി, സി.പി. ഉണ്ണി മോയി, കെ. അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേഷൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.