എം.കെ. രാഘവന് കൂടുതൽ ലീഡ് കൊടുവള്ളിയിൽ
text_fieldsകൊടുവള്ളി: കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് ഇത്തവണയും കരുത്തുപകർന്നത് കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന് ലഭിച്ച 84772 വോട്ടുകൾ. 46128 വോട്ടുകളേ എളമരം കരീമിന് നേടാനായുള്ളു. ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശിന് ലഭിച്ചത് 11868 വോട്ടാണ്. 2009, 2014, 2019 വർഷങ്ങളിലും രാഘവന് ഏറ്റവും കൂടുതൽ ലീഡ് നൽകിയത് കൊടുവള്ളി മണ്ഡലമായിരുന്നു. അതും കൊടുവള്ളി നഗരസഭയിൽ നിന്ന്.
2019ൽ 35,908 വോട്ടിന്റെ ലീഡാണ് എം.കെ. രാഘവന് കൊടുവള്ളിയിൽ നിന്നും ലഭിച്ചിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടുതവണ സ്വതന്ത്രരെ നിർത്തി യു.ഡി.എഫ് കോട്ട എൽ.ഡി.എഫ് തട്ടിയെടുത്തു. എം.കെ. മുനീറിനെ നിർത്തി യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. എളമരം കരീമിലൂടെ ഭൂരിപക്ഷം വർധിപ്പിച്ച് നിയമസഭ തെരഞ്ഞെടുപ്പിലും സ്വതന്ത്രനെ ഇറക്കി മണ്ഡലം പിടിക്കുകയെന്നതായിരുന്നു എൽ.ഡി.എഫിന്റെ മുന്നിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.