നരിക്കുനി കള്ളനോട്ട് കേസ്; ഒരാൾ കൂടി പിടിയിൽ
text_fieldsകൊടുവള്ളി: നരിക്കുനി കള്ളനോട്ട് കേസിൽ പ്രതികളെ സഹായിച്ച ഒരാളെ പൊലീസ് പിടികൂടി. പുതുപ്പാടി ഈങ്ങാപ്പുഴ കുറ്റിപ്പിലാക്കണ്ടി ഹനസ് എന്ന ഗുരുക്കൾ ഹനസിനെയാണ് (45)ഞായറാഴ്ച പുലർച്ചെ താമരശ്ശേരിയിൽവെച്ച് താമരശ്ശേരി ഡിവൈ.എസ്.പി പി.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണസംഘത്തിലെ കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷ് അറസ്റ്റ് ചെയ്തത്.
നേരത്തേ അറസ്റ്റിലായ പുതുപ്പാടി മോളത്ത് വീട്ടിൽ എം.എച്ച്. ഹിഷാം (36), ഇടുക്കി നെടുങ്കണ്ടം കിഴക്കെതിൽ സുനിൽ കുമാർ എന്ന സായിസുനിൽ (45) എന്നിവരുടെ കൂട്ടാളിയാണ് ഹനസ്. കള്ളനോട്ട് നിർമാണത്തിനുവേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്തുവെന്നും ഹൊസൂരിൽനിന്ന് കള്ളനോട്ടുകർ ഇയാളും ഹിഷാമുമാണ് എത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ജൂൺ മാസത്തിൽ ഇയാളും ഹിഷാമും എത്തിച്ച കളനോട്ടുകളാണ് അമൽസത്യന് ൽകിയത്. നാട്ടുകാരുടെ ഇടയിൽ വിദഗ്ധ തിരുമ്മുചികിത്സകനായ ഇയാൾ ബംഗുളൂരുവിലും ഹോസൂരിലും താമസിച്ച് നോട്ടുനിർമാണത്തിനും ഏർപ്പെട്ടിട്ടുണ്ട്. നരിക്കുനിയിലെ ഐ.ക്യു മൊബൈൽ ഹബ് എന്ന കടയിൽ മണി ട്രാൻസഫറിനായി കൊടുത്തുവിട്ട അഞ്ഞൂറ് രൂപയുടെ മുപ്പത് നോട്ടുകളിൽ 14 കള്ളനോട്ടുകൾ പിടിച്ചെടുത്ത കേസിൽ ഇതിനകംഇടുക്കി നെടുങ്കണ്ടം കിഴക്കെതിൽ സുനിൽ കുമാർ എന്ന സായിസുനിൽ (45), താമരശ്ശേരി കൈതപൊയിൽ ചീരതളത്തിൽ സദക്കത്തുള്ള എന്ന ഷൗക്കത്ത് (45), കിഴക്കോത്ത് കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്ന, കിഴ ക്കോത്ത് ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിൽ ഉമ്മരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ്, പുതുപ്പാടി മോളത്ത് വീട്ടിൽ എം.എച്ച്. ഹിഷാം (36), കൂടരഞ്ഞി തോണിപ്പാറ വീട്ടിൽ അമൽ സത്യൻ (29) എന്നിവർ പിടിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.