41.5 ലക്ഷം രൂപ െചലവഴിച്ച് പുതിയ കുടിവെള്ള പദ്ധതി: മടവൂർ അടുക്കമല പട്ടികജാതി കോളനിക്കാർക്ക് ആശ്വാസം
text_fieldsകൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ അടുക്കമല പട്ടികജാതി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. ബ്ലോക്ക് പഞ്ചായത്ത് 41.5 ലക്ഷം രൂപ െചലവഴിച്ച് പുതിയ കുടിവെള്ള പദ്ധതി സ്ഥാപിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ടതാണ് അടുക്കമല പട്ടികജാതി കോളനി. വേനൽക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുകയായിരുന്നു കോളനിവാസികൾ.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശശി ചക്കാലക്കലി െൻറ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിൽനിന്ന് കുടിവെള്ള പദ്ധതിക്കുവേണ്ടി 41.5 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. കോളനി കമ്മിറ്റി കിണർ നിർമാണത്തിന് ആവശ്യമായ സ്ഥലം വിലക്കുവാങ്ങി പഞ്ചായത്തിന് നൽകുകയും ചെയ്തു. ഇവിടെ കിണറി െൻറ പ്രവൃത്തി പൂർത്തിയായിവരുകയാണ്. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതി െൻറ പ്രവൃത്തികളും നടക്കുന്നുണ്ട്.
കോളനിക്ക് മുകൾഭാഗത്ത് ഒരു കോൺക്രീറ്റ് ടാങ്കും രണ്ട് ഫൈബർ ടാങ്കുകളും സ്ഥാപിച്ചാണ് 42 കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ കുടിവെള്ളം ലഭ്യമാക്കുക.
കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ശശി ചക്കാലക്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷംസിയ മലയിൽ, എം. അബ്ദുറഹ്മാൻ, ജയേഷ് മലയിൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.